ക്രൂരത

നീ ചെയ്ത ക്രൂരത മണ്ണും മറക്കില്ല പുഴയും മറക്കില്ല
വെല്ലു വിളിച്ചു നീ പാറകൾ
പിച്ചി യെറിയുമ്പോൾ
ഓർക്കുക ഭൂമി നിൻ സ്വന്തമല്ല.
ഒന്നോർത്തു കൊള്ളുക ഹേ മനുഷ്യ.
ഭൂമിയിൽ നീ മാത്രമല്ല ഉള്ളതെന്ന്.'
പ്രളയമായി പ്രകൃതിയും.
കോവിഡായി അണുക്കളും.
ഭൂമിയിൽ വന്നിറങ്ങി.
ഇനിയും നിൻ ധാർഷ്ട്യം തുടരുകിൽ
ലോകാവസാനമായി പരിണമിച്ചിടും

ഷഹല
5 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത