എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/അക്ഷരവൃക്ഷം/ ശുചിത്വമേ ജീവിതം

ശുചിത്വമേ ജീവിതം


നിത്യജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് വ്യക്തി ശുചിത്വം. വ്യക്തി ശുചിത്വം ആരോഗ്യ നിലനിൽപ്പിന്റെ പ്രധാന ഘടകമാണ്. ശുചിത്വമില്ലായ്മ യാണ് 90% രോഗങ്ങൾക്കും കാരണമാകുന്നത്. ഓരോ വ്യക്തിയും പാലിക്കേണ്ട ഒട്ടനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ മുറപോലെ ചെയ്താൽ മാത്രമേ ഇപ്പോൾ നാം കണ്ടു വരുന്ന പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയൂ.

ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക, പൊതുസ്ഥല സമ്പർക്കത്തിന് ശേഷം കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകുക, രണ്ടുനേരം കുളിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക, നഖം വെട്ടി വൃത്തിയാക്കുക, രണ്ട് നേരം പല്ല് തേക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പാദരക്ഷ ധരിക്കുക, ഫാസ്റ്റ് ഫുഡും പഴകിയ ഭക്ഷണവും ഒഴിവാക്കുക, പഴങ്ങൾ പച്ചക്കറികൾ ധാരാളമായി കഴിക്കുക, ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക, വ്യായാമവും വിശ്രമവും ഉറപ്പുവരുത്തുക തുടങ്ങി ഒട്ടനവധി ശീലങ്ങൾ ശുചിത്വത്തിന്റെ ഭാഗങ്ങളാണ്. തന്മൂലം നമ്മളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി പോലത്തെ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാൻ കഴിയും.

നമ്മുടെ ശരീരത്തിന്റെ ആരോഗ്യം പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ആരോഗ്യമുള്ള ജനങ്ങളാണ് ഈ നാടിന്റെ സമ്പത്ത്. ആരോഗ്യം നിലനിർത്താൻ വ്യക്തിശുചിത്വം പാലിച്ചേ മതിയാവൂ.

ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ രോഗങ്ങളെ ഒരു പരിധിവരെ തടയാൻ സാധിക്കും. അതുകൊണ്ട് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. ഓറഞ്ച് ചെറുനാരങ്ങ പപ്പായ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികളും പയർവർഗങ്ങളും ചെറു മത്സ്യങ്ങളും നിത്യവും കഴിക്കുക. രോഗപ്രതിരോധശേഷി കൂടുന്നതിനനുസരിച്ച് രോഗം വരാതിരിക്കാനുള്ള സാധ്യതയും കൂടും. ഇങ്ങനെയൊരു കാലത്തിനായി നമുക്ക് കാത്തിരിക്കാം.


ഹബീബ സി.എച്ച്
6 B എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം