ഗണിത ക്ലബ്

ഗണിതത്തിൽ കുട്ടികളുടെ മുന്നോട്ടുള്ള കുതിപ്പിനെ സഹായിക്കാൻ ഉതകുന്ന പ്രവർത്തനങ്ങളുമായി മ്ലാമല ഫാത്തിമ ഹൈസ്കൂളിൽ ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു. ഗണിതത്തോട് താല്പര്യവുംഅഭിരുചിയും ഉള്ള ഏകദേശം 60 കുട്ടികൾ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ എല്ലാ മാസവും ഒന്നിച്ചു കൂടുകയും ഗണിത ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഗണിതക്ലബ്ബിലെ അംഗങ്ങൾക്കായി ക്വിസ്, ചാർട്ട്, പസിൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളായവരെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.