കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാ കുറിപ്പുകൾ ലൈബ്രറിക്കു മുൻപിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുകയും മാസത്തിൽ ഒരിക്കൽ അത് തുറന്ന് കുറിപ്പുകൾ വിലയിരുത്തി ഏറ്റവും നല്ല കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനവും നൽകുന്ന പ്രവർത്തനമാണ്... വളരെ വിജയകരമായി നടത്തിവരുന്നു..കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.

"https://schoolwiki.in/index.php?title=എന്റെ_എഴുത്തുപെട്ടി&oldid=1754468" എന്ന താളിൽനിന്ന് ശേഖരിച്ചത്