എഛ് എഫ് യു പി എസ് ചങ്ങരോത്ത്/എന്റെ ഗ്രാമം
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കുടിയേറ്റ ഗ്രാമമാണ് പടത്തുകടവ്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരുടെ നാടാണ് ഇത്.മലബാർ കുടിയേറ്റം തുടങ്ങി ഏറെ വൈകാതെ തന്നെ പടത്തുകടവ് പ്രദേശവും കുടിയേറ്റക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.1938 ൽ പ്രദേശത്ത് കൂടുതൽ കുടിയേറ്റക്കാരെ എത്തുകയും താമസിക്കുകയും ചെയ്തു. 1948 ജനുവരി 12ന് മദ്രാസ് സർക്കാരിന്റെ അംഗീകാരമുള്ള ഹോളി ഫാമിലി എലിമെന്ററി സ്കൂൾ സ്ഥാപിതമായി. 1956 ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1983ൽ ഹൈസ്കൂളും 2014 ഹയർസെക്കൻഡറി സ്കൂളും സ്ഥാപിതമായി. പ്രശസ്തമായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട് ഈ പ്രദേശത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രശസ്തമായ ജലസേചന പദ്ധതിയായ കുറ്റ്യാടി ഡാം സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തോട് ചേർന്നാണ്. ജലസേചന കനാലുകൾ നിറഞ്ഞ പ്രദേശമാണ് ഇത്. പ്രകൃതി രമണീയതയുടെ സുഗന്ധം പേറുന്ന പടത്തുകടവ് ഗ്രാമീണ സൗന്ദര്യത്തിന്റെ നേർസാക്ഷ്യമാണ്
ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മരുതോങ്കര, കുറ്റ്യാടി പഞ്ചാTHUMPയത്തുകളും, കിഴക്കുഭാഗത്ത് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പേരാമ്പ്ര, വേളം, കുറ്റ്യാടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൂത്താളി, പേപ്രമാണം:16474 SARI.jpegരാമ്പ്ര പഞ്ചായത്തുകളുമാണ്. 30.24 ചതുരശ്ര കിലോമീറ്റർ ഈ പഞ്ചായത്ത് 1962 ഫെബ്രുവരി 5-നാണ് പഞ്ചായത്ത് രൂപീകൃതമായത്.
ജാനകിക്കാട്, കുറ്റ്യാടി ഡാം എന്നിവ പ്രദേശത്തെ പ്രധാന ആകർഷണങ്ങളാണ്, ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതി കോഴിക്കോടിൻ്റെ നിബിഡ വനമേഖലയിലൂടെ പക്ഷി നിരീക്ഷണവും ചിത്രശലഭ ട്രാക്കിംഗും ട്രെക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഈ പ്രകൃതിദത്തമായ പച്ചപ്പിലൂടെയുള്ള ഒരു ട്രെക്ക് നിങ്ങൾക്ക് അപൂർവയിനം പക്ഷികളുടേയും സ്പഷ്ടമായ ചിത്രശലഭങ്ങളുടേയും ദൃശ്യങ്ങൾ നൽകും. ഒരു മേലാപ്പിനു കീഴെയുള്ള യാദൃശ്ചികമായ ഒരു യാത്ര ഒരാളെ അതിമനോഹരമായ ഔഷധസസ്യങ്ങളിലേക്ക് കൊണ്ടുവരുന്നു, നദിയിലൂടെയുള്ള ചങ്ങാടം മനോഹരമായ തീരത്തിന്റെ ഒരു ഭാഗം കാഴ്‌ചയിലേക്ക് കൊണ്ടുവരുന്നു.