'അക്കര എച്ച്. എ. യു. പി. സ്ക്കൂൾ.

 എഴുത്തുകൂട്ടം രചനകൾ


വാച്ച്


ക്ഷീണമില്ലാതെ ഓടുന്ന വല്ല്യേട്ടനും മടിയനായ കുഞ്ഞനിയനും മനുഷ്യരുടെ സമയം ചൂണ്ടിക്കാണിയ്ക്കുന്നു അവർക്കിടയിൽ മത്സരമുണ്ട് പരാജയമില്ലാത്ത മത്സരം

ഷഹനാസ് എം 7 എ

സ്വാതന്ത്ര്യം കൂട്ടിൽ കളിയ്ക്കും പറവയേ എന്തേ നിൻ മിഴികൾ നനഞ്ഞിരിയ്ക്കുന്നു ആകാശത്ത് പറക്കുന്ന പക്ഷികളെ കണ്ടിട്ടാണോ? നിങ്ങളെ ജയിലറയ്ക്കുള്ളിൽ പൂട്ടിയിട്ടോ? പറക്കാനുള്ള ആഗ്രഹം നീ പറത്തിവിട്ടോ? അതോ മനസ്സിൽ പൂട്ടിയിട്ടോ? എവിടെ നിന്റെ കൂട്ടുകാർ? ദൂരെയെത്തുന്ന കണ്ണിനുള്ളിൽ കാണുന്നുവോ നീ പറക്കുന്ന പക്ഷികളെ, ഫാത്വിമ എ 7 എ

പൂമ്പാറ്റ

നിറങ്ങളുടെ ചങ്ങാതിയായി ആ വാടികയിൽ തേൻ കുടിയ്ക്കാൻ വന്ന അവന്റെ ചിറകുകൾ നിറങ്ങൾ കൊണ്ട് നെയ്ത പട്ടുസാരിപോലെ ദിൽഷാദ് എ 6 എ