കൊലയാളി കോറോണ

സുന്ദര ജീവിതം എകമായ് രസിച്ചപ്പഴും
ഞാൻ കരുതിയില്ല എകനാകുമെന്ന്
പല പല മാരക രോഗങ്ങളാൽ ലോകമൊക്കയും
ചാഞ്ചാട്ടം ആടുമ്പോൾ
ഇതെന്തുമാരി മഹാമാരി !
നിപ്പ തന്നെ മഹാമാരിയെന്നു ഞാൻ കരുതിയെങ്കിലും,
ഇതിനെയെല്ലാം വെല്ലും കൊലയാളി കോറോണ!
ഇതെന്തു ഭയാനകം! ഇതെന്തു ഭയാനകം!
ലോകമെല്ലാംസ്തംഭനം! വ്യക്തിയെല്ലാം ബന്ധനം !
സോപ്പിട്ടു കൈകൾ കഴുകിടാം
യാത്രകൾ വേണ്ട നമ്മുക്ക് അകലം പാലിച്ചീടാം
ഭയമല്ല പ്രതിരോധമാണ് കരുത്ത്
ഇതുതന്നെയല്ലോ മലയാളിതൻ സമ്പത്ത് !
അതിജീവിക്കും നമ്മൾ കോറോണയെയും തുരത്തിടും
                     

ആയിഷ സിദ്ധിക എൻ
7 B എച്.എ.യു.പി.എസ്_അക്കര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത