കാറ്റിനൊത്ത് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന പൊന്ത,
മൈലുകൾ അപ്പുറത്ത് ഇതുപോലെ എന്നെ കാണാതെ
വീട് ഏങ്ങിയേങ്ങി കരയുന്നുണ്ടായിരിക്കും.
പൊന്ത കൺമുൻപിൽ ആടിയാടി തന്നെ നിൽക്കുന്നുണ്ട്.
വീടിന്റെ ഓർമ്മകൾ കൂട്ടിച്ചേർത്ത് ഒരു ചിത്രമാക്കി
അതിലേക്ക് മനസ്സിലൂടെയെങ്കിലും സഞ്ചരിക്കണം