ഒരു കുഞ്ഞുനന്മ
പെട്ടെന്നുള്ള അവധിയുടെ ആദ്യ ദിവസങ്ങളിൽ ഒന്നിൽ അമ്മ ഒരു പഴയ പാത്രം തപ്പിയെടുത്തു. നോക്കിയപ്പോൾ ടിങ്കുവിന് ഭക്ഷണം കൊടുത്തിരുന്ന പാത്രം. ടിങ്കു ആരെന്ന് അറിയാമോ ? എന്റെ വീട്ടിലെ പട്ടികുട്ടി. കുറെ വർഷങ്ങള്ക്ക് മുൻപ് ചത്തുപോയി. ആ പാത്രം അമ്മ കളയാൻ വെച്ച പാത്രങ്ങളുടെ കൂട്ടത്തിലേക്കിട്ടു.ഞാൻ ആ പാത്രം എടുത്തുനോക്കി. അതിൽ നിറയെ മണ്ണ് ആയിരുന്നു. ആ പാത്രം കഴുകി വെള്ളം നിറച്ചു വെച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പട്ടികുട്ടി അതിൽ നിന്നും വെള്ളം കുടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.ഇരുകൈകൾ കൊണ്ടും പലഹാരത്തിന്റെ ചെറിയ കഷണങ്ങൾ എടുത്തു കഴിച്ചു കൊണ്ട് ഓടി വന്നു വെള്ളം കുടിക്കുന്ന അണ്ണാറകണ്ണനെ കണ്ട് എനിക്ക് കൗതുകമായി. വെള്ളത്തിൽ തല മുക്കി കുളിക്കുന്ന കാക്കകൾ,ഇരട്ടതലച്ചി പക്ഷി, മൂളംകിളികൾ, കൂട്ടം കൂട്ടമായി മയിലുകൾ, എല്ലാവരും പാത്രത്തിൽ നിന്നും വെള്ളം കുടിച്ചു. പിറ്റേ ദിവസം രാവിലെ നോക്കിയപ്പോൾ വെള്ളം കഴിഞ്ഞിരിക്കുന്നു.ഞാൻ ആ പാത്രം കൈ കൊണ്ട് എടുത്ത് വെള്ളം നിറച്ചു വെച്ചു. ഇത് കണ്ടുനിന്ന അമ്മ എന്നോട് പറഞ്ഞു. ഇപ്പോൾ നമ്മൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയേണ്ട സമയം ആണ്. അതുകൊണ്ട് തന്നെ കൈ നന്നായി കഴുകണം.ഞാൻ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി.സ്കൂളിൽ പോകാതെയും പുറത്തിറങ്ങാതെയും വീടിനുള്ളിൽ ഇരിക്കുകയാണെങ്കിലും നമുക്ക് ചെയ്യാൻ നന്മ നിറഞ്ഞ ഒരുപാട് കുഞ്ഞുകാര്യങ്ങൾ ഉണ്ട്.
അർച്ചന ബാലചന്ദ്രൻ. കെ
|
5 E എച്.എസ്.പെരിങ്ങോട് തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ
|