എവിടെ കളഞ്ഞുപോയ് ഇന്നെന്റെ ബാല്യമേ
മധുരമാം നിന്റെ ഈ ഓർമകളെ
എവിടെ മറന്നുപോയ് ഇന്നെന്റെ ബാല്യമേ
അഴകേറും നിന്റെ ഈ കൊഞ്ചലുകൾ
ഐഫോണും ലാപ്ടോപ്പും വിഴുങ്ങിയോ ബാല്യമേ
നിന്റെയാ സുന്ദര സ്വപ്നങ്ങളെ....
ഇന്നു നീ പേരിനു മാത്രമായി മാറിയോ
നിന്നെ മറന്നുപോയ് ഇന്നുലോകം
ഇന്റെർനെറ്റിൻ കുരുക്കു മുറുകുമ്പോൾ നിന്റെയാ മോഹങ്ങൾ വീണുടഞ്ഞോ
നിന്റെ ചിരകാല മോഹങ്ങൾ ഒക്കെയും ഇനിയുള്ള ലോകത്തിനന്ന്യ മാകും\