സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1918 മെയ് 20 ന് ആരംഭിച്ച പുനലൂർ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച് 3852ഉം 85 ക്ലാസ്സുകളും ആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ കാലയളവിൽ തന്നെ ചെമ്മന്തൂർ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂർ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു: ഹൈസ്ക്കൂൾ ഫോർ ബോയ്സ് , ഹൈസ്ക്കൂൾ ഫോർ ഗേൾസ് . അങ്ങനെ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്കൂളുകളിൽ ഒന്നായി തീർന്നു പുനലൂർ ഗേൾസ് ഹൈസ്കൂൾ.