എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ നഷ്ടപ്പെടാത്ത സ്വത്ത്

നഷ്ടപ്പെടാത്ത സ്വത്ത്

പണ്ട് പണ്ട് ഉത്തരേന്ത്യയിൽ ഒരു സംഗീതജ്ഞൻ ജിവിച്ചിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദം അവിടുത്തെ ആളുകൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഒരിക്കൽ അദ്ദേഹം മരച്ചുവട്ടിലിരുന്ന് സിത്താർ വായിക്കുകയായിരുന്നു .ആ മനോഹരമായ സംഗീതം കേൾക്കാൻ ആളുകൾ തടിച്ചുകുടി . വലിയ ഒരു പണക്കാരന്റെ മാളികയുടെ അടുത്തായിരുന്നു ഇദ്ദേഹത്തിന്റെ സംഗീത കച്ചേരി.


അല്പം കഴിഞ്ഞപ്പോൾ അഹങ്കരിയായ ആ പണക്കാരന്റെ കാവൽക്കാർ അദ്ദേഹത്തിനോട് പറഞ്ഞു . "നിങ്ങളുടെ ഈ ശബ്ദം മുതലാളിക്ക് ശല്യമാവുന്നു. മര്യാദയ്ക്കു പാട്ടു നിർത്തി സ്ഥലം വിട്ടോള്ളൂ" .......!


അദ്ദേഹമാവട്ടെ അതു കേൾക്കാത്ത ഭാവത്തിൽ സിതാർ വായന തുടർന്നു. ഇത് പണക്കാരന്റെ കാവൽക്കാർക്ക് ഇഷ്ടമായില്ല. ദേഷ്യംവന്ന അവർ അദ്ദേഹത്തിന്റെ സിത്താർ പിടിച്ച് വാങ്ങി കൊണ്ടു പോയി .പക്ഷേ അദ്ദഹം അപ്പോഴും ശാന്തനായിരുന്നു. ഇതു കണ്ടവർ അദ്ദേഹത്തോട് ചോദിച്ചു . "സുൽത്താൻ പോലും ബഹുമാനിക്കുന്ന മഹാനായ സംഗീതജ്ഞനായ അങ്ങ് പരാതിപെടാത്തത് എന്ത്?”


അദ്ദേഹം പൂഞ്ചിരിയോടെ മറുപടി പറഞ്ഞു "എന്തിന് പരാതിപ്പെടണം . അവർ കാരണം എനിക് ഒരു നഷ്ടവും ഉണ്ടായില്ല. സിത്താർ അല്ലേ അവർ കൊണ്ടുപോയുള്ള അത് വായിക്കാനുള്ള കഴിവ് എന്റെ ഉള്ളിൽ തന്നെ ഉണ്ടല്ലോ .ആ അറിവില്ലാതെ സിത്താർ കൊണ്ട് അവർ എന്ത് പ്രയോജനം?


സരിഗ സദാശിവൻ
12 എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ