വൈറസ്
ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ ആണ് ഇന്ത്യക്കാരനും കഥാകാരനുമായ സിദ്ധാർഥ്‌ മേനോൻ ഇന്ത്യൻ എംബസിയിൽ ജോലി ചെയുന്നത്. അദ്ദേഹത്തിന്റെ ഒരു മുഖ്യ വിനോദം ആയിരുന്നു വന നിരീക്ഷണം. ഒരു ദിവസം കാട്ടിലൂടെ സഞ്ചാരത്തിന് പോവായിരുന്നു. അപ്പോൾ അയാൾ ഒരു ജീവിയെ കണ്ടു. കാണാൻ മുയലിനെ പോലെ ഉണ്ടെങ്കിലും ആ ജീവി മുയൽ ആയിരുന്നില്ല. ഒരു അപൂർവ ജീവി. ആ ജീവിക്കി ഒരു കഴിവ് ഉണ്ടായിരുന്നു. മനുഷ്യരെ പോലെ ഇടപഴകാൻ ഉള്ള കഴിവ്.അയാൾ ആ ജീവിയെ വീട്ടിലേക്ക് കൊണ്ട് വന്നു. കുറെ നാളുകൾക്കു ശേഷം ആ ജീവിയെ പറ്റിയുള്ള കാര്യം അയാൾ താമസിച്ചിരുന്ന സ്ഥലം മുതൽ വിദേശരാജ്യങ്ങൾ വരെ അറിഞ്ഞു.ആ ജീവിയെ എന്തുവിലകൊടുത്തും സ്വന്തമാക്കണമെന്ന് പലരും വിചാരിച്ചു. എന്നാൽ ഇയാൾ ഇതിനൊന്നും സമ്മതിച്ചില്ല.അവർ കുറെ അടവുകൾ പ്രയത്നിച്ചങ്കിലും ജീവിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ല.അവസാനം ആ ജീവിയെ സ്വന്തമാക്കാൻ വന്നവർ എല്ലാരും ഒരുമിച്ച് നിന്ന് ആ ജീവി കൊല്ലാൻ തീരുമാനിച്ചു. അതിനുവേണ്ടി അവർ അവരുടെ രാജ്യത്തെ ലാബിൽ നിന്ന് ഒരു വൈറസിനെ നിർമ്മിച്ചു .ആ വൈറസ് ഒരാളിൽ നിന്നോ ജീവിയിൽ നിന്നോ മറ്റുള്ളവരിലേക്ക് പടരുന്ന വൈറസ് ആയിരുന്നു. വൈറസ് ജീവികളിൽ ആണെങ്കിൽ അതിൽ 25 ദിവസം വരെ മാത്രമാണ് ആണ് അവ ജീവിക്കുക പിന്നീട് മരണം സംഭവിക്കും. മനുഷ്യനാണെങ്കിൽ 15 ദിവസം മാത്രം. ഒരു ദിവസം രാത്രിയിൽ കള്ളന്മാർ തന്ത്രത്തിലുടെ ആ ജീവിയെ കൈക്കലാക്കി അതിൻറെ ശരീരത്തിലേക്ക് അ വൈറസ് കുത്തിവച്ചു വിട്ടയച്ചു. രണ്ടുദിവസത്തിനുശേഷം ഇയാൾക്ക് രോഗം പകർന്നു കഴിഞ്ഞു. അപ്പോഴാണ് ആണ് നാട്ടിൽ ഇയാളുടെ അമ്മ മരിച്ചത്.ഇയാൾ ജീവിയെ കൊണ്ട് നാട്ടിലേക്ക് പോയി.ഇയാളോട് അവിടെ വച്ച് സമ്പർക്കം പാലിച്ചവർക്ക് എല്ലാം ഈ വൈറസ് പകർന്നു.ഇയാൾക്ക് പെട്ടെന്ന് വൈറസിന്റെ രോഗ ലക്ഷണങ്ങൾ പിടിപെട്ടിരുന്നു. ഇയാൾ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർമാർ പറഞ്ഞു രക്തം ടെസ്റ്റ് ചെയ്യാൻ. ടെസ്റ്റ് ചെയ്തപ്പോൾ ഡോക്ടർമാർ തന്നെ ഞെട്ടിപ്പോയി. അപ്പോഴാണ് അവർക്കെല്ലാം മനസ്സിലാകുന്നത് അത് പകരുന്ന ഒരു വൈറസ് ആണെന്ന്. അങ്ങനെ ഇയാളെ പ്രത്യേക നിരീക്ഷണത്തിലേക്കു മാറ്റി. ആ സമയത്താണ് ഇയാൾ വളർത്തിയ ആ ജീവി മരണപ്പെട്ടത്.അത് കുറേ ദിവസങ്ങൾക്കുശേഷം ഇയാളും മരണപ്പെട്ടു.അപ്പോഴാണ് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചത്. ഡോക്ടർമാർക്ക് എന്ത് വൈറസ് ആണ് എന്ന് അറിയാതെ അതിന് മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല. ഡോക്ടർമാർ എല്ലാവരോടും ജാഗ്രതയോടെ വീട്ടിൽ വൃത്തിയോടെ ഇരിക്കാനാണ് പറഞ്ഞത്. ആ നാട്ടിൽ ഉള്ളവരെല്ലാം എല്ലാം വീട്ടിൽ തന്നെ കഴിഞ്ഞു. അങ്ങനെ അവർ ആശങ്കയില്ലാതെ ജാഗ്രതയോടെ ആ വൈറസിനെ പ്രതിരോധിച്ചു.
വിപു.പിഎസ്
9എഫ് അനങ്ങനടി എച്ച്.എസ്.എസ്.
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ