സൂക്ഷ്മാണുവേതോമനുജന്റെ മൃത്യുവിൻ ഹേതുവാണ് എന്ന് ചൊല്ലി
ആഗോളമാകെ പടർന്നു പിടിച്ചോരാ തീ ജ്വാലയായ് മാറി....
ജീവവായുവിനായ് പിടഞ്ഞെരിയുന്ന ദൈവത്തിൻ സൂഷ്മ സൃഷ്ടി
പഠന പരീക്ഷണാനുമാനത്തിൽ അതിനാരോഗ്യ വകുപ്പ് നൽകി
കോവിഡ് 19 എന്ന നാമധേയത്തോടെ
ഭൂഗോളമാകെ താണ്ടി നിഷ്ക്രിയരാം സമൂഹമേ നിങ്ങൾ -
ജാഗ്രത ഏറെ നൽകൂ !
സാമൂഹികാകലം പാലിച്ച് മാതൃകയായി മാറാം.
മുഖാവരണവും വ്യക്തി ശുചിത്വവും
നമ്മുടെ ശീലമാക്കാം.
നിയമങ്ങൾ പാലിച്ച് ഒന്നായി മുന്നേറാം
നല്ലൊരു നാളെക്കായി