ചിണ്ടനെലിയും എലിക്കെണിയും
ഒരു ദിവസം കർഷകനായ രാമു വലിയൊരു പൊതിയുമായിട്ടാണ് വീട്ടിൽ വന്നത്. ഭാര്യ വളരെ ശ്രദ്ധയോടെ അത് അഴിച്ചു നോക്കി. ഒരു എലിക്കെണിയായിരുന്നു അത്. ചിണ്ടനെലി തൻറെ മാളത്തിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവൻ പതുക്കെ പുറത്തിറങ്ങി. എന്നിട്ട് കൂവിവിളിച്ചു. തോട്ടത്തിൽ എലിക്കെണി വച്ചിട്ടുണ്ട്... തോട്ടത്തിൽ എലിക്കെണിവച്ചിട്ടുണ്ട്. ഇത് കേട്ടുവന്ന പൂവൻക്കോഴി ചിണ്ടനോടു പറഞ്ഞു. മിസ്റ്റർ ചിണ്ടൻ ഇത് നിന്നെ സംബന്ധിച്ചിടത്തോളം വലിയോരു പ്രശ്നമാണ്. എന്നെ അത് ബാധിക്കില്ല. ഇത് കേട്ട ചിണ്ടൻ മാളത്തിൽപ്പോയി മിണ്ടാതിരുന്നു.
അന്നു രാത്രി കെണിവീഴുന്ന ശബ്ദം കേട്ട് സീത പതുക്കെ വന്നു നോക്കി. ഇരുട്ടായതുകൊണ്ട് ഒന്നും വ്യക്തമായില്ല. പതുക്കെ കെണി കൈയ്യിലെടുത്തു. കെണിയിൽക്കുടുങ്ങിയ പാന്പ് സീതയെ കൊത്തി. സീത നിലവിളിച്ചു. ബോധം കെട്ടുവീണു. ഓടിയെത്തിയ രാമൻ സീതയെയും വിഷപ്പാന്പിനെയും കണ്ടു. സീതയെക്കോരിയെടുത്ത് വീട്ടിൽക്കിടത്തി. വിഷവൈദ്യനെ വരുത്തി. വൈദ്യൻ പറഞ്ഞു ഉഗ്രവിഷമുള്ള പാന്പാണ് കൊത്തിയിരിക്കുന്നത്. അതുകൊണ്ട് മരുന്നുണ്ടാക്കാൻ കോഴിയുടെ രക്തം വേണം. ഇതു കേട്ട ഉടൻ രാമു ഓടിപ്പോയി പൂവൻക്കോഴിയെ കൊന്ന് രക്തം കൊണ്ടു വന്നു. ഇതെല്ലാം ചിണ്ടനെലി മാളത്തിലിരുന്നു കാണുന്നുണ്ടായിരുന്നു. ചിണ്ടനെലിയുടെ പ്രശ്നം എൻറ്റേതല്ല എന്ന് പറഞ്ഞ പൂവൻക്കോഴിക്ക് പറ്റിയ അപകടം കണ്ട് അവൻ പറഞ്ഞു. മറ്റുള്ളവരുടെ പ്രശ്നം എൻറ്റേതല്ല എന്നു പറയുന്നവരുടെ ദുരവസ്ഥ ഇങ്ങനെയായിരിക്കും.
ഈ കഥയിൽ നിന്നും നാം മനസ്സിലാക്കേണ്ടത് കൊറോണ വൈറസ്സ് രോഗം ചൈനാക്കാരുടേതാണ്, ഇറ്റലിക്കാരുടേതാണ്, അമേരിക്കക്കാരുടേതാണ്, കാസർഗോഡ്ക്കാരുടേതാണ് എന്നുപറഞ്ഞു മാറിനിൽക്കാതെ നമ്മുടെ ഓരോരുത്തരുടേയും പ്രശ്നമാണെന്ന് മനസ്സിലാക്കി ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിച്ച് കോവിഡ്-19 നെ ചെറുത്ത് തോല്പിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|