എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ചക്കുവിന്റ്റെ തീരുമാനങ്ങൾ

ചക്കുവിന്റ്റെ തീരുമാനങ്ങൾ


പതിവുപോലെ ചക്കു ഉറക്കം ഉണർന്നു. എന്തെന്നില്ലാത്ത ക്ഷീണം. എഴുന്നേല്ക്കാനെ തോന്നുന്നില്ല. ഇപ്പോ അമ്മയുടെ വിളി വരും. മോനേ എഴുന്നേല്ക്ക് . പല്ലുതേയ്ക്കണ്ടേ, സ്കൂളിൽപോകണ്ടേ. അമ്മ ചക്കുവിൻറെ അരികിലിരുന്നു. ചുട്ടുപൊള്ളുന്നപോലെ. ചക്കുവിനെയുംകൊണ്ടു അമ്മ ആശുപത്രിയിലേക്കോടി. പരിശോധനകൾ കഴിഞ്ഞപ്പോൾ ഡെങ്കിപ്പനിയാണ്. കൊതുകുകളാണല്ലോ ഈ രോഗം പരത്തുന്നത്. അവന്റ്റെ വീടും പരിസരവും വൃത്തിഹീനമാണ്. അഴുക്കുചാലും ചപ്പുചവറുകളും നിറഞ്ഞ പ്രദേശം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീടും പരിസരവും വൃത്തിയാക്കി. ചക്കുവിൻറെ പനി മാറി. മറ്റാർക്കും വന്നതുമില്ല. അന്നുമുതൽ ചക്കു ശുചീകരണപ്രവർത്തനങ്ങളിലേർപ്പെടുന്നു. അവനു മനസ്സിലായി. വ്യക്തിശുചിത്വവും ശരീരശുചിത്വവും പാലിച്ചാൽ ഏത് പകർച്ചവ്യാധിയെയും തടഞ്ഞുനിർത്താം. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

റയാൻ ഉല്ലാസ്. എസ്.എൽ
രണ്ട് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ