2022-23 വരെ2023-242024-25


നേച്ച്വ‍ർ വോക്ക്

 
 

പനങ്ങാട് ഹയ‍‍ർസെക്കന്ററി വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി നേച്ച്വർ വോക്ക് സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഭൂതത്താൻ കെട്ട് വനമേഖലയിൽ മൂന്നുമണിക്കുറോളം നടന്ന് വിദ്യാർത്ഥികൾ പ്രകൃതി രഹസ്യങ്ങളും കൗതുകങ്ങളും അറിഞ്ഞു. ഭൂതത്താൻകെട്ട് വനമേഖലുയുടെ ഐതീഹ്യങ്ങളിലേയ്‍ക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുവാൻ ശ്രീ തങ്കപ്പന് സാധിച്ചു. അധ്യാപകരായ രാജ്മേഹൻ, അഖിലേശ്, അരുൺ രക്ഷിതാക്കളായ അൻസിയ റഹ്‍മത്തുള്ള, ഗീതു എന്നിവർ നേതൃത്വം നൽകി.

അദ്ധ്യാപക ദിനാഘോഷം

 
 

പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ എസ് പി സി കേ‍‍ഡറ്റ‍ുകൾ അധ്യാപക ദിനം ആചരിച്ചു. ഈ വിദ്യാലയത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ പാർത്ഥസാരഥി മാസ്റ്ററേയും കോമളം ടീച്ചറേയും കേഡറ്റുകൾ പൊന്നാട അർപ്പിച്ച് ആദരിച്ചത്. ഈ അദ്ധ്യാപകരുടെ അനുഭവങ്ങളിലൂടെ പുതുതലമുറകളെ നയിക്കുവാൻ അവർക്ക് സാധിച്ചു. പൂർവ്വാധ്യാപകരായ അവർക്ക് വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ നൽകി. എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള സി പി ഒ മാരായ അഖിലേശ് മാസ്റ്റർ, ബീത്തുടീച്ചർ എന്നിവർ നേതൃത്വം നൽകി.

മാലിന്യമുക്തമായ ബിച്ച്

 

നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ മുൻനിറുത്തി നടന്ന ഓണാവധികാലത്രിദിന ക്യമ്പിന്റെ ഭാഗമായി അഞ്ചങ്ങാടി ബീച്ച് വൃത്തിയാക്കി. കേരളസംസ്ഥാന ഹയർസെക്കന്ററി വിഭാഗം എറ്റവും മികച്ച എൻ എസ് എസ് കോഡിനേറ്റർ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ വിദ്യാലയത്തിലെ രേഖടീച്ചറുടെ ക്ലാസ്സിനുശേഷം ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ പ്ലാസ്റ്റിക്ക് , ഖരമാലിന്യങ്ങളും വേർതിരിച്ച് ശേഖരിച്ച് മാലിന്യമുക്തമായ ബിച്ച് ആസ്വദിക്കാനുള്ള വഴിയൊരുക്കുക യാണ് ചെയ്‍തത്. സി പി ഒ മാരായ അഖിലേശ് മാസ്റ്റർ ബീത്തുടീച്ചർ എന്നിവർ സംഘടിപ്പിച്ച പരിപാടിയിൽ എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള ആശംസകൾ അർപ്പിച്ചു. അധ്യാപികയായ നീലിമടീച്ചർ, ശാരി, ഗീതു എന്നിവർ നേതൃത്വം നൽകി.

പായസ വിതരണം നടത്തി

 

എസ് പി സി യുണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 26 ന് പായസ വിതരണം നടത്തി. വിദ്യാലയത്തിലെ മെയിൻ ഹാളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പായ്‍ക്കറ്റുകളിൽ പായസങ്ങൾ തയ്യാറാക്കി വിതരണം ചെയ്തു. അഖിലേശ് മാസ്റ്റർ, ബീത്തു ടീച്ചർ എന്നിവർ നേതൃത്വം നൽകി.

എസ് പി സി ക്യാമ്പ് നടത്തി

 

പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ എസ് പി സി ഓണക്കാല അവധി ക്യാമ്പ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മോഹനൻ ഉദ്ഘാടനം ചെയ്‍തു. വിദ്യാലയത്തിലെ ഹെഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് പി സ് സി പി ഒ അഖിലേശ് എം സ്വാഗതമർപ്പിച്ചു. സ്‍കൂൾ പി ടി എ പ്രസി‍ഡന്റ് സുനിൽ പി മേനോൻ, ഒ എസ് എ പ്രസിഡന്റ് കമാൽ കാട്ടകത്ത്, മാനേജർ ലോലിത ടീച്ചർ, എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ് പി സി സി പി ഒ ശ്രീമതി ബീത്തു കെ പി നന്ദിയും രേഖപ്പെടുത്തി.

എസ് പി സി ദിനം ആഘോഷിച്ചു

 

ആഗസ്റ്റ് രണ്ടാം തിയ്യതി വിദ്യാലയത്തിലെ എസ് പി സി യൂണിറ്റ് എസ് പി സി ദിനം ആഘോഷിച്ചു. വിദ്യാലയത്തിലെ പ്രധാനാധ്യാപിക ദീതി പി പി എസ് പി സി കേഡറ്റുകൾ സമൂഹത്തിന്റെ നന്മയ്‍ക്കായി നിലകൊള്ളണമെന്ന് തദവസരത്തിൽ അവശ്യപ്പെട്ടു. എസ് പി സി വിദ്യാർത്ഥികൾ സമൂഹത്തിലേയ്‍ക്ക് സുരക്ഷയുടെ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മാർച്ചും നടത്തി.

ചിത്രീകരണം

 
 

ബഷീർ ദിനത്തോടനുബന്ധിച്ച് ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രീകരണം നടന്നു. ജൂലൈ എഴാം തിയ്യതി മൂന്ന് മണിയ്‍ക്ക് ബഷീർ കൃതികളായ ബാല്യകാലസഖി, മതിലുകൾ എന്നീ സിനിമകളിലെ പ്രശസ്‍തമായ ഭാഗങ്ങൾ വിദ്യാർത്ഥികൾ അനുകരിച്ചുകൊണ്ടുള്ള ചിത്രീകരണം നടന്നു. ബാല്യകാലസഖിയിലെ സൂഹറയായി ഹർഷിതയും മജീദായി മുഹമ്മദ് നബ്ഹാനും വേഷമിട്ടു. മതിലുകൾ എന്ന ചിത്രത്തിലെ ബഷിറായി വേഷമിട്ടത് അച്ച്യുതൻ ആർ നാഥും നാരായണിയായി വേഷമണിഞ്ഞത് അനീറ്റയുമാണ്. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം വിദ്യാർത്ഥികളുടെ മനസ്സിനെ ഹഠാദാകർഷിച്ചു.

കാർഗിൽ ദിനം ആഘോഷിച്ചു

 
 

പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂളിൽ കാർഗിൽ ദിനം എസ് പി സി യൂണിറ്റ് ആഘോഷിച്ചു. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ എം എ പോൾ, കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ ഭാഗമായിരുന്ന കുട്ടികൃഷ്ണ മേനോൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചുകൊണ്ടാണ് പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കാർഗിൽ ദിനം കൊണ്ടാടിയത്. വീരഭടന്മാരിൽ നിന്നും അനുഭവങ്ങൾ നേരിട്ടറിയാൻ കഴിഞ്ഞത് കേഡറ്റുകൾക്ക് ഏറെ പ്രചോദനം നൽകി. മാനേജ്‍മെന്റ് പ്രതിനിധിയും അധ്യാപകനുമായ പി രാജ്‍മോഹൻ മാസ്റ്ററും സി പി ഒ മാരായ അഖിലേശ് മാസ്റ്റർ ബീത്തു ടീച്ചർ ചൈതന്യ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.

ലഹരി വിരുദ്ധദിനാചരണം

 

ജൂൺ 26 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ എസ് പി സി യുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. എച്ച് എം ദീതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ഉപയോഗത്തിലൂടെ പൊതുസമൂഹത്തിലുണ്ടാകുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് മതിലകം എസ് എച്ച് എ ശ്രീ എം കെ ഷാജി അവറുകൾ വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തി. ലഹരി വിരുദ്ധപ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലികൊടുക്കുകയും ചെയ്തു. ഓരോ ക്ലാസ്സിലും എസ് പി സി കേഡറ്റുകൾ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ലോകപരിസ്ഥിതി ദിനാചരണം

 

എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി 2023 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെ‍‍ഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസി‍ഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി സേവാപ്രവർത്തനങ്ങൾക്കായി ക്രിസ്‍മസ് വിഭവങ്ങളൊരുക്കി എസ് പി സി മാതൃകയാവുന്നു. പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് ക്രിസ്‍തുമസ് വിഭവങ്ങൾ ഒരുക്കിയത്. ക്രിസ്‍തുമസ് കേക്ക്, അലങ്കാര ഉപകരണങ്ങൾ എന്നിവ പോലീസ് കേഡറ്റുകൾ തന്നെ നിർമ്മിച്ച് വിൽപ്പന നടത്തുകയും അതിൽനിന്നുംകിട്ടുന്ന വരുമാനം സേവാപ്രവർത്തനങ്ങൾക്ക് മാറ്റിവക്കുന്നു.