|ലഘുചിത്രം|GOLEN JUBILLY YEAR]]

|


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ


അതെ, ഞങ്ങൾ ഒളവട്ടൂർകാരാണ്...... പ്രകൃതി മനോഹരവും, സ്നേഹവും, സൗഹാർദ്ധവും, സന്തോഷവും പൂത്തുലഞ്ഞുനിൽക്കുന്ന ഞങ്ങളുടെ സ്വന്തം ഒളവട്ടൂർ....... ഞങ്ങൾ ഇന്ന് എവിടെയും, ആർക്ക്മുമ്പിലും തലഉയർത്തി അഭിമാനത്തോട് കൂടി പറയും ഞങ്ങൾ ഒളവട്ടൂർകാരാണെന്ന്........ അവഗണനയുടെയും, പരിഹാസങ്ങളുടെയും ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. എവിടെ നടക്കുന്ന മണ്ടത്തരങ്ങളുടെയും 'പാപഭാരം' ചുമക്കേണ്ടിവന്നവർ..... നീ ഒരു ഒളവട്ടൂർകാരനാണെന്ന് പരിഹാസം സ്ഫുരിക്കുന്ന വാക്കുകൾ കേട്ടായിരുന്നു ഞങ്ങൾ വളർന്നത്.... ഒളവട്ടൂർകാരനാണെന്ന് പറയാൻ മടിച്ച് നിന്ന ഒരു കാലം...... എന്നാൽ ഇന്ന് ഒളവട്ടൂർ ആകെ മാറിയിരിക്കുന്നു.... സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തും , വികസനത്തിലും, സർവ്വമേഖലകളിലും മുന്നോട്ട് കുതിച്ചു കയറിയിരിക്കുന്നു ഒളവട്ടൂർ......... ഒളവട്ടൂരിനിത് അഭിമാനത്തിെൻറ മറ്റൊരു മുഹൂർത്തം കൂടിയാണ്. ഒളവട്ടൂരിെൻറ ചരിത്ര പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ ഒളവട്ടൂരിെൻറ ധീരരായ ഒരുപറ്റം യുവാക്കൾ നാടിെൻറ വർഷങ്ങൾ പഴക്കമുള്ള ചരിത്രവുമന്ന്യേഷിച്ച് പേനയും പേപ്പറുംകയ്യിലെടുത്ത് ഒളവട്ടൂരിെൻറ മുക്ക് മൂലകൾ അരിച്ചു പൊറുക്കിയുള്ള മാസങ്ങൾ നീണ്ട ചരിത്രാന്നേഷണം .... 600 പേജുള്ള അമൂല്ല്യമായൊരു ഗ്രന്ഥമായി പുറത്തിറങ്ങിയിരിക്കുന്നു....ഒളവട്ടൂരിെൻറ ചരിത്രങ്ങൾ ഒന്നെന്നായി അപൂർവ്വ ശോഭയുള്ള സ്വർണ്ണാക്ഷരങ്ങളാൽ നിരത്തപ്പെട്ടിരിക്കുകയാണ് ഈ അമൂല്ല്യമായ ഗ്രന്ഥത്തിൽ........... ഐ.സി.എ ഒളവട്ടൂരിെൻറ ഈ ചരിത്ര പുസ്തകത്തിെൻറ പിന്നിൽ കൈ കോർത്തവർ ഒരുപാട് പേരുണ്ട്..... പ്രത്യേകിച്ച് ബാലകൃഷ്ണൻ ഒളവട്ടൂർ, രാജേഷ് മോൻജി,ഹസ്സൻ ബഷീർ,ആലിക്കുട്ടി ഒളവട്ടൂർ,ഹസ്സനലി തുടങ്ങിയ ഒരുപാട് പേർ.ഒളവട്ടൂരിെൻറ നന്മക്ക് വേണ്ടി കൈ കോർത്തവർ.....ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

mohammediss hajee