സബ് ജില്ലാ സംസ്കൃതോത്സവത്തിൽകഴിഞ്ഞ6വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും റവന്യൂ ജില്ലാ മത്സരങ്ങളിൽ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തുവരുന്നു.
   ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആകാശവാണി നടത്തിയ ക്വിസ് മത്സരത്തിൽ അജേഷ് മോൻ(ക്ലാസ്സ് 8) പങ്കെടുക്കുകയും നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദൂരദർശൻ നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായി പതത്നംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത 4 കുട്ടികളുടെ ടീമിൽ നിതിൻ മോൻ. എം. എൻ(ക്ലാസ്സ് 8) പങ്കെടുക്കുകയും ചെയ്തു.
   കായിക വിദ്യാഭ്യാസം: സബ് ജില്ലാ തല അത്ലറ്റിക്സ് മത്സരത്തിൽ 11 കുട്ടികൾ പങ്കെടുത്തു. ശരണ്യ. ബി, മനീഷ മധു( ക്ലാസ്സ് 10) െനന്ീ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു. 2016ഡിസംബർ മാസത്തിൽ മലപ്പുറത്തുവച്ച് നടന്ന സംസ്ഥാന കായിക മേളയിൽപത്താംക്‌ളാസ്സ് വിദ്യാർത്ഥികളായ അനന്തു ബോസ്,ക്രിസ്റ്റീൻ ജോസഫ്എന്നിവർ പങ്കെടുത്തു.
   ജില്ലാതല പ്രവർത്തി പരിചയ മേളയിൽഎല്ലാ വർഷവുംകുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .
   ഊർജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
   സർക്കാർ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നുംഎല്ലാ വർഷവും ലഭ്യമാകുന്ന വൃക്ഷതൈകൾ വിതരണം ചെയ്തുവരുന്നു . എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു,2 വർഷമായി പച്ചക്കറിക്കൃഷിയും ചെയ്തവരുന്നു,.
   മികവിന്റെ ഭാഗമായി 8-ാം ക്ലാസ്സിലെ കുട്ടികൾ ഒരു ഇംഗ്ലീഷ് സ്കിറ്റ് തയ്യാറാക്കുകയും സി.ഡിയിലാക്കി പ്രദർശിപ്പിക്കുകയും ചെയ്തു.