എച്ച്.എസ്.മുണ്ടൂർ/സ്പോർട്സ് ക്ലബ്ബ്
സംസ്ഥാന കായികോത്സവത്തിൽ പാലക്കാടൻ കുതിപ്പിന് കരുത്തേകാൻ ഇന്ന് 120 ഓളം കുട്ടികളുമായി സജ്ജമാണ് മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്. സിജിൻ മാസ്റ്ററുടെയും സൂരജ് മാസ്റ്ററുടെയും നേതൃത്വത്തിൽ സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയ കായികോത്സവത്തിൽ തന്റേതായ ഇടം നേടിയെടുക്കാൻ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മികവിന്റെ അടയാളമായി സ്കൂളിലെ 84 കായികതാരങ്ങൾക്ക് സംസ്ഥാന കേന്ദ്ര ഗവൺമെൻറ് സർവീസുകളിൽ ജോലി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പി യു ചിത്ര, രാഹുൽ പി ആർ, അഖിൽ കുമാർ സി ഡി, വിദ്യാ കെ കെ തുടങ്ങിയ ദേശീയ താരങ്ങളെ വളർത്തിയെടുത്ത് ഇന്ത്യയുടെ കായിക കുതിപ്പിന് മാറ്റുകൂട്ടാൻ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്