വർഷമായ് ലോക-
മെമ്പാടും പെയ്തിറങ്ങിയ മഹാമാരി......
കൊറോണ എന്ന പേരിൽ
രോഗം വിതച്ചു ആയിരങ്ങൾക്ക്.....
ജനങ്ങൾക്കു നൽകി കവിളിൽ
കണ്ണീർത്തുള്ളികൾ മായാത്ത കണ്ണീർത്തുള്ളികൾ
മരണം വീശിപ്പറക്കവേ പടർന്നു
പിടിച്ചു രോഗകാരി ...
ശ്രുതിമീട്ടും വീണ പോൽ
സ്തംഭിപ്പിച്ചു ലോകത്തെത്തന്നെ
മഹാമാരിയെന്ന് വിളിച്ചു ശാസ്ത്രലോകം
കരിമുകിൽ വർണ്ണമായ് പിടിച്ചു
കെട്ടി വിടരുന്ന സ്വപ്നങ്ങളെ
അടച്ചു പൂട്ടി താഴുകൾ
രോഗകാരിയുടെ ഉറവിടങ്ങൾ
ഭേദിച്ചു ലോകത്തെയാകെ
വിലങ്ങുകളാൽ ...
പൊരുതുകയാണ് ലോകമാകെ
പിടിച്ചു കുലുക്കിയ വൻ ഭീഷണിയെ
പൊരുതി ജയിക്കും മഹാമാരിയെ
അതിജീവനത്തിൻ പാഠമായി....
അതിജീവനത്തിനൊരു പാഠമായി