ഈ മഹാമാരിതൻ പ്രളയത്തിനപ്പുറം
ഒരു നൽദിനം വന്നു ദിച്ചിടുമ്പോൾ
അന്നു നാം കാണുന്ന പൊൻപുലരിക്കെത്ര
സൗന്ദര്യമാകുമെന്നോർക്കുക നാം....
മനസ്സിൻ കവാടങ്ങൾ മെല്ലെ തുറന്നു നാം
സ്വപ്നങ്ങൾ തൻ കൂടൊരുക്കി വയ്ക്കേ
അന്നേക്കു നാമിന്നു കരുതി വച്ചീടുക വൈറസു കവരാത്ത നന്മകളെ....