എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം
എന്റെ അവധിക്കാലം
കൊറോണ വൈറസ് എന്നറിയപ്പെടുന്ന കോവിഡ് 19 ഇന്ന് നമ്മുടെ ലോകമാകെ മാറ്റി കളഞ്ഞിരിക്കുന്നു. ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കിയും അസുഖത്തിൽ വീഴ്ത്തിയും ഈ വൈറസ് ആക്രമിച്ചിരിക്കുന്നു.ചൈനയിൽ നിന്ന് പടർന്നു വന്ന് കൊറോണ ലോകമാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ് .നമ്മുടെ കേരളത്തിലും നാം ഇന്ന് സൂക്ഷിക്കേണ്ടിയിരിക്കുന്നു.
അവധിക്കാലത്ത് എല്ലാവരും വിരുന്നും ആഘോഷങ്ങളുമായി നീങ്ങുന്ന സമയമാണ്. പക്ഷെ ഈ വൈറസ് മൂലം ആരും വെളിയിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് .ഇത് ഇന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. പക്ഷികളെയും മൃഗങ്ങളെയും വെളിയിൽ കടക്കാൻ പറ്റാത്ത രീതിയിൽ, അവരുടെ സ്വാതന്ത്ര്യം നശിപ്പിച്ചു കൊണ്ട് പൂട്ടി വെക്കുന്നില്ലെ, അതിനു ശിക്ഷയായി കൊറോണ എന്ന വൈറസ് വന്നിരിക്കുന്നു എന്ന് മാത്രം ചിന്തിക്കുക... STAY HOME STAY SAFE
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |