ഒരുമയോടെ മാനവർ
ഒത്തുചേർന്നു ഭാരതം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും
ജാതിഭേദ വർഗ്ഗമില്ലാതെ
ഒത്തുചേർന്നു ശ്രമിച്ചിടാം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും
അശരണർക്കും, അഗതികൾക്കുo
ആശ്രയം കൊടുത്ത് കൊണ്ട്
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും
കൂടെ കൂടെ കൈ കഴുകി
നിശ്ചിത അകലം പാലിച്ച്
കോവിഡെന്ന മാരിയെ പൊരുതി നാം ജയിച്ചിടും.