അതിജീവനം
പരീക്ഷയുടെ ചൂടിൽ കുട്ടികൾ ഇരുന്നു പഠിക്കുന്നു. "പരീക്ഷ തീരുന്നതുവരെ ഇനി കളിക്കാൻ പറ്റില്ല.. 

ഈ പരീക്ഷ കണ്ടുപ്പിടിച്ചതാരാണ് ആവോ" ഇങ്ങനെ ചിന്തിച്ചാണ് മാളു എഴുന്നേറ്റത്.

           "മാളൂ...  നാളെ മാക്സാണ് വിഷയം" അമ്മയുടെ ഓർമ്മപ്പെടുത്തൽ. വീണ്ടും പുസ്തകത്തിലേക്ക് മുഖം താണു. 

"എത്ര പഠിച്ചിട്ടും തലയിൽ കയറുന്നില്ലല്ലോ" ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ അച്ഛൻ ടിവിയിൽ ന്യൂസ് ഉറക്കെ വച്ചു.

      കൊറോണ വൈറസ് ലോകം മുഴുവൻ പടർന്ന് പിടിക്കുന്നു. അടുത്ത ദിവസം മുതൽ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന വാർത്തയാണ് കേട്ടത്. 
       ആദ്യം അതത്ര കാര്യമായി എടുത്തില്ല ,എന്നാൽ നമ്മുടെ സുരക്ഷക്കായി അത് നമ്മൾ പാലിച്ചേ മതിയാവൂ.. അതിലൂടെ നമ്മൾ നമ്മളോട് മാത്രമല്ല മറ്റുള്ളവരോടും നന്മ ചെയ്യുകയാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിത്തുടങ്ങി. പരീക്ഷ മാറ്റിയല്ലോ എന്ന സന്തോഷമായിരുന്നു കുട്ടികൾക്ക് , പതിയെ അത് നമ്മൾ നേരിടുന്ന വിപത്തിനെക്കുറിച്ചുള്ള ഓർമ്മപെടുത്തലായി മാറി.
         ശുചിത്വം അത് വാക്കുകളിൽ മാത്രം  ഒതുങ്ങിയതുകൊണ്ടുള്ള പ്രശ്നം ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്നു. 
കൊവിഡ് 19 ഒരു വായുജന്യ രോഗമാണ്. ഇതിനു പ്രതിവിധി സാമൂഹ്യ അകലം പാലിക്കുക കൂടാതെ വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. പരിസ്ഥിതി ശുചിത്വം മാലിന്യ നിർമാർജനം എന്നിവ അനിവാര്യമാണ്.
        
       മരുന്നിന് നൽകാനാവാത്ത സുരക്ഷയും ആരോഗ്യവും നമ്മുക്ക് നമ്മുടെ പ്രവർത്തിയിലൂടെ നേടാനാവും എന്ന തിരിച്ചറിവ് നൽകിയ ദിനങ്ങൾ. ഈ കൊറോണ കാലം മനുഷ്യൻ അവന്റെ തെറ്റുകൾ തിരിച്ചറിയട്ടേ. പ്രകൃതിയെ മലിനപ്പെടുത്താതെ ഇരിക്കട്ടെ. 
       
           നമ്മുടെ നാട് പഴമയിലേക്ക് മടങ്ങുകയാണ്. എല്ലാ വീട്ടിലും കൃഷി അനിവാര്യമാണ് എന്ന തിരിച്ചറിവ് വന്നു കഴിഞ്ഞു. കൃഷിക്കായി പറമ്പ് ഒരുങ്ങി കഴിഞ്ഞു.
           "മാളൂ.... ആ.. പയർവിത്ത്  ഇങ്ങെടുത്തേ.." അമ്മ വീണ്ടും വിളിച്ചു തുടങ്ങി. 
        പ്രകൃതി വീണ്ടും യൗവനത്തിലേക്ക് .....


ഗൗതമി .എം. നായർ
9 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ