വിവിധ വിവിധ ഭാഷകളാൽ മതിലു തീർത്ത ഭാരതം..
ദേശവർണ സംസ്കാരങ്ങൾ കോർത്തിണക്കിയ ഭാരതം..
വെളുത്തതെന്നും കറുത്തതെന്നും വേർതിരിച്ച രാജ്യങ്ങൾ..
ദാരിദ്രത്താൽ പൊറുതിമുട്ടിയ ദരിദ്രമായ രാജ്യങ്ങൾ..
സമ്പന്നർതൻ സമ്പത്തെല്ലാം അടക്കി വാഴും രാജ്യങ്ങൾ..
ദേശങ്ങളും രാജ്യങ്ങളും ലോകം തന്നെ വിഴുങ്ങുവാൻ..
കോവിഡ് എന്ന മഹാമാരി കോളിളക്കം ആടുന്നു..
കോവിഡ് എന്ന മഹാമാരി കോളിളക്കം ആടുന്നു..
പകച്ചുപോയി ഭരണകൂടം പണവും പദവിയും വെറുതെയായി..
ദരിദ്രൻ എന്നോ സമ്പന്നൻ എന്നോ വെളുത്തതെന്നോ കറുത്തതെന്നോ വേർതിരിച്ചു കാണാതെ ദേഹം വിട്ട് ദേഹത്തേക്ക് ദയയില്ലാതെ ഒഴുകുന്നു..
ഇന്ന് നീ എങ്കിൽ നാളെ ഞാൻ ആകാതിരിക്കാൻ
കരുതുക അത് കടമയാണ് എന്റെയും നിന്റെയും..
കരുതുക അത് കടമയാണ് എന്റെയും നിന്റെയും...
വിവിധ വിവിധ ഭാഷകളാ ൾ മതിൽ തീർത്ത് ഭാരതം
കോവിഡ് എന്ന മഹാമാരി കോളിളക്കം ആടുന്നു...