എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം/ ജാഗ്രത
ജാഗ്രത
ജാഗ്രതയോടെ വൈറസ്സ്നെതിരെ മനുഷ്യവംശത്തെ തന്നെ ഭീതിയിലാഴ്‍ത്തി കോവിഡ് -19 എന്ന മഹാമാരി താണ്ഡവമാടുകയാണ്. പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മനുഷ്യർ ഇന്ന് ഒരു സൂഷ്മാണുവിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ലോകത്തിലെ മിക്ക വസ്തുക്കളുടെയും ഉത്പാദനകേന്ദ്രമായ ചൈന തന്നെയാണ് ഈ കൊറോണ വൈറസിന്റെയും പ്രഭവകേന്ദ്രം. വന്യമൃഗമാംസം വരെ വിൽക്കപ്പെടുന്ന ചൈനയിലെ വുഹാൻ സിറ്റിയിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നാം അതിനെ അത്ര ഗൗരവമായി കണ്ടില്ല. എന്നാൽ ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളിലും ഇത് പിടിമുറുക്കിയിരിക്കുന്നു.സാങ്കേതീക മികവുകളെല്ലാംഈ കീടാണുവിനു മുന്നിൽ നിഷ്‍പ്രഭമാണ്.ആധുനീക തലമുറ സ്വന്തം സംസ്കാരത്തെകാൾ അഭിമാനത്തോടെ ഉറ്റുനോക്കുന്ന പാശ്ചാത്യനാടുകളെല്ലാം തന്നെ ഈ മഹാമാരിയുടെ വിളയാട്ടത്തിൽ ഞരിഞ്ഞമരുകയാണ്. ഈ വൈറസ്സിനെ ചെറുക്കാൻ പ്രതിരോധ മരുന്നുകളൊന്നും തന്നെ കണ്ടുപ്പിടിക്കപ്പെട്ടിട്ടില്ല. അതു കൊണ്ടുതന്നെ സാമൂഹീകാകലം പാലിക്കലും ശുചിത്വപാലനവും മാത്രമേ ഇതിനെ പ്രതിരോധിക്കാൻ മാർഗമായുള്ളൂ. അനാവശ്യമായി ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കുക, മുഖാവരണം ഉപയോഗിക്കുക,വ്യക്തിശുചിത്വം പാലിക്കുക,സോപ്പും വെള്ളവുമുപയോഗിച്ച് കൈകഴുക്കുകഎന്നിവ ശീലമാക്കുക.രോഗവ്യാപനം തടയാനായി ഗവൺമെന്റ് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു ഗതാഗതം പൂർണ്ണമായും നിർത്തി. വ്യാപാര വ്യവസായങ്ങൾ സ്തംഭിപ്പിച്ചു . ഇവയെല്ലാം സാമൂഹീകാകലം പാലിക്കാനുള്ള നടപടികളാണ്. ഭയക്കാതെ ജാഗ്രതയോടെ പെരുമാറിയാൽ ഈ മഹാമാരിയെ അതിജീവിക്കാം. സ്വാർത്ഥനായ മനുഷ്യന്റെ കർമ്മഫലമാണോ അനുഭവിക്കുന്നതെന്ന വീട്ടിലിരിക്കുമ്പോൾ ചിന്തിച്ചുപോകുന്നു.കൊറോണയ്ക്ക് മുമ്പിൽ വലിപ്പ ചെറുപ്പങ്ങളില്ല.ഇന്നത്തെ ആശങ്കാ ജനകമായ അവസ്ഥയിൽ എല്ലാവരും ഒരു പോലെ അകപ്പെട്ടിരിക്കുന്നു. ആരോഗ്യപ്രവർത്തകരും സാമുഹ്യ പ്രവർത്തകരും വിശ്രമ മില്ലാതെ ഒറ്റക്കെട്ടായി മഹാമാരിയെ തുരത്താൻ പരിശ്രമിക്കുമ്പോൾ നാം ഒാരോരുത്തരും അതിനുവേണ്ട പിന്തുണ നൽകേണ്ടതാണ്. അതിലൂടെ അധികം വൈകാതെ നമുക്ക് സ്വാഭാവിക ജീവിതത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ രാജ്യം രോഗവിമുക്തയി നവജീവിത ത്തിലെത്തുമ്പോൾ ഇന്നത്തെ സാമൂഹീകാവസ്ഥയെ പാടെ മറക്കാതെ ആരോഗ്യകരമായ ജീവിതചര്യകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന ബോധം നമ്മുക്ക് ഉണ്ടാവേണ്ടതാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |