എൻറെ കൊച്ചുലോകത്ത് ആഗതനായി നീ
സൗഹൃദം ,വേദന അറിഞ്ഞ ഞാൻ
സൗഹൃദം എന്തെന്ന് അറിഞ്ഞു തുടങ്ങിയ ഞാൻ
ജീവിതം ഇത് സത്യങ്ങൾ കാട്ടിത്തന്ന നീ
നിൻറെ കൈകോർത്ത് യാത്ര തുടങ്ങി ഞാൻ.
സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നു നീ
എന്നിലെ എന്നെ തിരിച്ചറിഞ്ഞു നീ
ഞാൻ എന്തെന്ന്കാട്ടി തന്നു നീ
എന്നുമെൻ പ്രിയങ്കരിയായ കൂട്ടുകാരി .
ആരും അറിയാതെ പോയ എന്നെ
ആരൊക്കെയോ ആകെ മാറ്റിമറിച്ചു
വാക്കുകൾ നിൻറെ ചിന്തകൾ.
അകലങ്ങൾ ഇല്ലാത്ത ഒരു മനസ്സുകൾ
അറിഞ്ഞിരുന്നില്ല അകലെ തകർക്കാൻ ഞാൻ കഴിയുന്നില്ല
ഈ സൗഹൃദം അറിയാതെ ജീവിത നൗകയിൽ
ഏകാന്തത അത് എന്തെന്ന് അറിയാതെ ഇരുന്നു ഞാൻ
സ്നേഹത്തിൻ സാന്ത്വന കരസ്പർശം നീ
മുന്നേറുകയാണ് നീ തന്ന ധൈര്യം യാത്രതുടർന്നു ഞാൻ
ഏകാന്തത സന്തുഷ്ടമായ ഞാൻ മാറുന്ന ലോകത്ത് പൊൻ മടിത്തട്ടിൽ നിൻ
നിനക്കായി ഇന്ന് കാത്തിരിക്കുന്നു ഞാൻ.