പ്രതിരോധം

ഉറങ്ങരുത് നീസഖി നാം ഉറങ്ങീടുകി‍‍
ഉലകം മുഴുവൻ ഉറക്കമാകും
കണ്ടുവോ നീ കുറേ വെളളരിപ്രാവുകൾ
കണ്ണ‍ുകൾ ചിമ്മാത്തമാലാഖമാർ
സഹജീവി ഹൃദയങ്ങൾ തഴുകുന്നവർ
കൺചിമ്മിനിൽക്കുന്ന നക്ഷത്രദീപങ്ങൾ-
ക്കപ്പുറമെങ്ങാനും ദൈവമുണ്ടോ
മരണം വിതയ്ക്കുന്ന പേമാരിയെ
തുരത്തുവാൻ ഞങ്ങൾ വിളിച്ചിടുമ്പോൾ.

ദേവാഞ്ജന എം എസ്
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത