കണ്ണൂർ ജില്ലയിലെ‍, കണ്ണൂർ താലൂക്കിലെ‍, കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാട്ടൂൽ ഗ്രാമപഞ്ചായത്ത്. മാട്ടൂൽ വില്ലേജുപരിധിയിലുൾപ്പെടുന്ന മാട്ടൂൽ ഗ്രാമപഞ്ചായത്തിനു 12.82 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി പഞ്ചായത്തുകൾ, വടക്ക് ചെറുകുന്ന്, മാടായി പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് അറബിക്കടൽ, കല്ല്യാശ്ശേരി പഞ്ചായത്ത് എന്നിവയാണ്. ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.