എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/ചില്ലുകൊട്ടാരം*

ചില്ലുകൊട്ടാരം*

മനുഷ്യാ നിൻ ക്രൂരകൃത്യങ്ങളാൽ
ക്ലേശിച്ച പ്രകൃതിക്കിന്നു സന്തോഷം.
മർത്യനു താങ്ങാവാൻ 
സ്വയം പരിത്യജിച്ച
ഭൂമിക്കിന്നു ആഹ്ലാദം.

മലകളേ പുഴകളേ
ഇത് നിങ്ങൾ കൊതിച്ച ലോകം.
പൂക്കളേ പുഴുക്കളേ
മരങ്ങളേ മൃഗങ്ങളേ
ഇതു നിങ്ങൾ തൻ ലോകം,
ഇന്ന് നിങ്ങൾ സ്വതന്ത്രർ.

ലോകം സംരക്ഷിക്കേണ്ടവർ
സ്വാർത്ഥനാകുമ്പോൾ
പൊലിയുന്നു നിങ്ങൾ തൻ മോടി.
ഇന്നവൻ പശ്ചാതപിക്കുന്നു
സ്വകർമ്മത്തെയോർത്ത്.

അവനറിയാതവൻ ചുമരുകൾക്കുള്ളിൽ അകപ്പെടുമ്പോൾ,
വാഹനങ്ങൾ തൻ ധൂമവും,
ഒഴുക്കു നഷ്ടപ്പെട്ട പുഴകളും,
മാലിന്യ കൂമ്പാരങ്ങളും,
അശുദ്ധവായുവും
എങ്ങു പോയി മറഞ്ഞു?

എങ്ങും കേൾപ്പൂ...
പക്ഷികൾ തൻ മധുര ഗാനങ്ങൾ .
എങ്ങും പാറുന്നു പൂമ്പാറ്റകൾ
അവർക്കായി വിരിയുന്നു പുഷ്പങ്ങൾ.
എവിടെയും കളിചിരി ഉല്ലാസങ്ങൾ.

ഇനിയും തുടരുമോ ഈ പ്രതിഭാസങ്ങൾ,
അതോ, 
മനുഷ്യൻ തകർക്കുമോ 
ഈ ചില്ലുകൊട്ടാരം.
 

കെവിൻ ജോൺസൺ
4 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത