എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രവഴിയിലൂടെ
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിൽ പ്പെട്ട ഈ സ്കൂൾ 1921ലാണ് സ്ഥാപിതമായത്.. തഴക്കരയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നേടുവാൻ സൗകര്യങ്ങളില്ലാതിരുന്ന കുറവ് പരിഹരിക്കുവാൻ നാട്ടുകാർ ഒത്തൊരുമിച്ച് പരിശ്രമിച്ചതിന്റെ ഫലമായി തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക താൽപര്യ പ്രകാരം ആരംഭിച്ചതാണ് ഈ വിദ്യാലയം. 18-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് പഠിത്തവീടായി ആരംഭിച്ച സെമിനാരി പഠന കേന്ദ്രമായതും പരിശുദ്ധ പരുമല തിരുമേനി, വട്ടശ്ശേരിൽ ദിവന്നാസിയോസ് തിരുമേനി, ഗീവർഗ്ഗീസ് ദ്വിതീയൻ തിരുമേനി എന്നിവർ ഇടയ്ക്കിടെ താമസിച്ചതുമായ ഇവിടെ (കൊല്ലവർഷം 1096 ൽ ) 16 - 6 - 1921 തിരുവിതാംകൂർ ദിവാൻ രാഘവയ്യ തറക്കല്ലിട്ടു. 23 കുട്ടികൾ Preparatory ക്ലാസ്സുകളിൽ ചേർന്ന് സ്കൂളിന് തുടക്കം കുറിച്ചു. 20 മെയ് 1948 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ബഹുമാന്യരെ വിദ്യാലയ സൗകര്യങ്ങൾ നന്നേ കുറവായിരുന്ന കാലത്ത് എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1921 ആരംഭിച്ച വിദ്യാലയം നൂറ്റി ഒന്നാമത് വർഷത്തിലേക്ക് കടക്കുകയാണ്. ക്രാന്തദർശികളായ സ്ഥാപകനേതാക്കളുടെ അഭ്യർത്ഥന മാനിച്ച് തിരുവിതാംകൂർ രാജകുടുംബത്തിന് മാവേലിക്കരയോടുള്ള പ്രത്യേക താൽപര്യപ്രകാരം ആരംഭിച്ച വിദ്യാലയത്തിന് ശിലാസ്ഥാപന കർമ്മം മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ അന്നത്തെ തിരുവിതാംകൂർ ദിവാൻ ബഹാദൂർ ടി രാഘവയ്യ നിർവഹിച്ചു.ഈ സ്കൂളിന്റെ സ്ഥാപനത്തിന് നേതൃത്വം നൽകിയ വടക്കേപറമ്പിൽ ശ്രീ.വി ഐ.സ്കറിയ കത്തനാരെ ഈ അവസരത്തിൽ സ്മരിക്കുന്നു. ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സ്ക്കൂൾ പ്രവർത്തന റിപ്പോർട്ട് 2021-2022
2021 -2022 വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നടക്കുവാൻ സാധിച്ചില്ല.
ക്ലാസ്സുകളും അധ്യാപകരും
5 മുതൽ 10 വരെ ഒൻപത് ഡിവിഷനുകളായി 200 കുട്ടികളോളം പഠിച്ചുവരുന്നു. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പ്രത്യേക ക്ലാസ്സുകളുണ്ട്. ഹെഡ്മാസ്റ്ററെ കൂടാതെ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എബി അലക്സാണ്ടർ സാർ ഇവിടെ നിന്ന് സ്ഥലം മാറുകയും പകരം ശ്രീ. റോയി ജോൺ സാർ പ്രഥമ ധ്യാപകനായി 7 /6 /2021 ൽ ചുമതലയേറ്റു.നമ്മുടെ സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജോൺ ,കെ.മാത്യു സർ 2021 മെയ്മാസം 31 തീയതി വിരമിച്ചു .അതിന് പകരമായി ശ്രീമതി.കവിത എം .ചന്ദ്രൻ പുതിയ അധ്യാപികയായി നിയമിതയായി. ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടിയ അധ്യാപകരായ ശ്രീമതി. ലതാ സൂസൻ തോമസ് ലിജി പി ദാനിയേൽ , ശ്രീമതി ഏലിയാമ്മ ജോൺ , ശ്രീമതി. ബിൻസി മേരി കെ മാത്യു എന്നിവർക്ക് പകരമായി സിന്ധു ഡേവിഡ് ശ്രീമതി സിനു റെയ്ച്ചൽ ഡാനിയേൽ , ശ്രീമതി ജിനു എം ജോർജ് എന്നിവർ നിയമിതരായി. ദൈവാനുഗ്രഹത്താൽ ഓൺലൈൻ ക്ലാസുകൾക്ക് വിരാമമായി 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു.
എസ്എസ്എൽസി റിസൾട്ട്
2020- 21 അധ്യയന വർഷം ഇവിടെനിന്നും 61 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും പാസ്സായി സ്കൂളിന് 100% റിസൽട്ട് ലഭിക്കുകയും 19 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
സ്കൂൾ പി.ടി.എ
വന്ദ്യ കെ എം വർഗീസ് കളീക്കൽ അച്ചൻ പി.ടി.എ പ്രസിഡണ്ടായി തുടരുകയും കമ്മിറ്റി അംഗങ്ങളായി ശ്രീ. രാജേന്ദ്രൻ റ്റി.റ്റി,ശ്രീ ജെൻസി ഷെൽവി ,ശ്രീ വിനീത് വി പിള്ള , ശ്രീ.അനു ടോബി, ശ്രീമതി. കാർത്തിക മോഹൻ ശ്രീമതി.സജിത എ, ശ്രീമതി ജോളി ജോസഫ് ,ശ്രീ ഷാജി ബേബി, ശ്രീ ജിമ്മി ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി. സുസ്മിത ജോൺ ശ്രീമതി. ഷേർലി കെ ജോർജ് , ശ്രീമതി സി കെ ആലീസ് ശ്രീമതി. ജിഷ ജോണി, ശ്രീമതി. എലിസബത്ത് റ്റി പണിക്കർ, ശ്രീമതി ജിനു എം ജോർജ് , എന്നിവരെയും തിരഞ്ഞെടുത്തു.
ക്ലാസ് പി.ടിഎ
കോവിഡ് ഓൺലൈൻ വഴിയായി ക്ലാസ് പി ടി എ നടന്നുവരുന്നു.
സ്റ്റാഫ് മീറ്റിംഗ്
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ അധ്യാപകരുടെ മറ്റ് അനദ്ധ്യാപകരുടെയും യോഗം ചേർന്ന ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. സ്റ്റാഫ് സെക്രട്ടറി ആയി ശ്രീമതി സി.കെ. ആലീസിനെ തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ എസ് ആർ ജി കൺവീനർ ആയി ശ്രീമതി എലിസബത്ത് റ്റി പണിക്കർ ടീച്ചറെയും യു. പി വിഭാഗത്തിൽ ശ്രീമതി. മറിയം പി ഏലായാസിനെയും തെരഞ്ഞെടുത്തു. വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് അധ്യാപകർക്ക് ചുമതലകൾ നൽകി.
എൻ.സി.സി
നമ്മുടെ സ്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന എൻ. സി. സി. യുടെ ഒരു യൂണിറ്റ് ഉണ്ട് . എൻ.സി.സി ചുമതല ശ്രീമതി ജിഷ ജോണി ടീച്ചർ നിർവഹിക്കുന്നു.
ജെ ആർ സി
ജെ ആർ സി യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശ്രീമതി. സിന്ധു ഡേവിഡ് ചുമതലകൾ വഹിക്കുന്നു. ഓൺലൈൻ പ്രവർത്തനങ്ങൾ വിവിധ ദേശീയ ദിനാചരണങ്ങൾ ഓൺലൈനായി കുട്ടികളെ പങ്കെടുപ്പിച്ച് നടത്തി. യുവജനോത്സവം പൊതു അസംബ്ലി ഹിന്ദി, ഇംഗ്ലീഷ് , അസംബ്ലികൾ, എല്ലാ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ യോഗ ക്ലാസുകൾ കൗൺസിലിംഗ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു.
ഉച്ചഭക്ഷണം
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിപൂർണ്ണ സഹായത്തോടെ 5 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്ക് മികച്ച രീതിയിൽ ഉച്ചഭക്ഷണം നൽകിവരുന്നു. ശ്രീമതി . ഷേർളി കെ ജോർജ് ശ്രീമതി. ജിനു എം ജോർജ് എന്നിവർ ചുമതല വഹിക്കുന്നു. ശ്രീമതി. മോളി ഗീവറുഗ്ഗീസ് കുഞ്ഞുങ്ങൾക്ക് നല്ല രീതിയിൽ ഭക്ഷണം നൽകുന്നു .
വിവിധ സ്കൂൾ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ശ്രീമതി സിനു റെയ്ച്ചൽ ഡാനിയേലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഈ വർഷം ആരോഗ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി വരികയാണ്. സ്കൂളുകളുമായി ബന്ധപ്പെട്ട് ശുചിത്വ പ്രവർത്തനങ്ങൾ സ്കൂൾ പരിസരം മോടിപിടിപ്പിക്കൽ ,എന്നിവ നടന്നു വരുന്നു. സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു അതിന്റെ ചുമതല ശ്രീമതി. കവിത .എം .ചന്ദ്രൻ വഹിക്കുന്നു.സ്കൂൾ സുരക്ഷാസമിതി /ജാഗ്രത രൂപീകരിച്ച് അതിന്റെ ചുമതല ശ്രീമതി ജിനു എം ജോർജ് നിർവഹിക്കുന്നു.
ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു പ്രഥമ ആലോചനായോഗം 4/ 1/ 2020 കൂടി അവലോകനം ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ കോവിഡ് മഹാമാരി കാരണം കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.എങ്കിലും വരുംകാലങ്ങളിൽ എല്ലാവരുടെയും സജീവമായ പങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാം എന്ന് പ്രതീക്ഷിക്കുന്നു .
കിറ്റ് വിതരണം
കോവിഡ് പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നമ്മുടെ കുട്ടികൾക്ക് 50 കിറ്റുകൾ അധ്യാപകരുടെ വകയായി ജൂൺ മാസത്തിൽ നല്കുകയുണ്ടായി. കുട്ടികളുടെ വീടുകളിൽ നേരിട്ട് കിറ്റുകൾ എത്തിക്കാൻ സാധിച്ചത് ഏറെ ചാരിതാർത്ഥ്യം പകർന്ന ഒന്നായിരുന്നു. ഗവൺമെന്റിൽനിന്നും നൽകുന്ന കിറ്റുകൾക്ക് പുറമേയാണ് ഇത് വിതരണം ചെയ്തത്. ഇതിനു മുൻകൈയെടുത്തത് എബി അലക്സാണ്ടർ സാറായിരുന്നു.
ഓൺലൈൻ പഠനാവശ്യത്തിന് സഹായം
ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിട്ട് കുഞ്ഞുങ്ങൾക്ക് പൂർവവിദ്യാർത്ഥികൾ മുന്നേ അധ്യാപകർ അരുൺ കുമാർ എം എൽ എ ശ്രീ എബി അലക്സാണ്ടർ സാർ ശ്രീമതി സാലി മേരി ടീച്ചർ, ലത ടീച്ചർ, അധ്യാപകർ എന്നിവരുടെ വകയായും പുതിയകാവ് സെൻമേരിസ് ചർച്ച് ,യുവജന പ്രസ്ഥാനത്തിന്റെ വകയായും 18 മൊബൈൽ ഫോണുകൾ ടിവി, പഠന സാമഗ്രികൾ എന്നിവ നൽകുകയുണ്ടായി. 2020 - 21 അധ്യായന വർഷത്തിൽ പതിനേഴോളം ടിവികൾ പൂർവ്വവിദ്യാർഥികളുടെ സഹായത്താൽ നൽകാൻ സാധിച്ചു .നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പഠനാവശ്യത്തിന് സഹായം നൽകിയ ഏവരേയും നന്ദിയോടെ ഓർക്കുന്നു .ഇനിയും കൂടുതൽ സഹായങ്ങൾ നൽകാൻ തമ്പുരാൻ ഏവർക്കും അവസരങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
മോഡുലാർ കിച്ചൻ
ശ്രീ. രാജേഷ് എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ പാചകപ്പുര നവംബർ 27ാം തീയതി (27 /11 /2022 ) നമ്മുടെ പൂർവ്വവിദ്യാർത്ഥി കൂടിയായ അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു .പുതിയ പാചകപ്പുരക്ക് വേണ്ട കാര്യങ്ങൾ ചെയ്ത ശ്രീമതി സാലി മേരി ടീച്ചർ, ശ്രീ ജോൺ കെ മാത്യു സാർ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. പാചകപ്പുര ഇന്ന് കാണുന്ന രീതിയിൽ നവീകരിച്ചതും അതിനാവശ്യമായ കാര്യങ്ങൾ ചെയ്തതും ശ്രീ റോയി സാറിനെ ഉത്സാഹം ഒന്നുകൊണ്ടുമാത്രമാണ്. മോട്ടോർ വാങ്ങി നൽകിയ സജി ഡയാന , മിക്സി സംഭാവനചെയ്ത വൈസ് മെൻസ് ഭാരവാഹികൾ, കുട്ടികൾക്ക് കൈകഴുകാൻ ആവശ്യമായ ടാപ്പുകൾ ഫിറ്റ് ചെയ്ത റോട്ടറി ക്ലബ് ഭാരവാഹികൾ , സംഭാവനകൾ നൽകിയ പൂർവ്വ അധ്യാപകർ, പൂർവവിദ്യാർഥികൾ, എന്നിവരെയും ഏറെ സ്നേഹത്തോടെയും നന്ദിയോടെ ഓർക്കുന്നു. കഞ്ഞിപ്പുരയ്ക്ക് ഒരു ഫ്രിഡ്ജിന്റെ ആവശ്യമുണ്ട് അത് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
കൗൺസിലിംഗ് ക്ലാസ്
16 /9 /2021 തൂവൽസ്പർശം എന്ന പേരിൽ ഒരു കൗൺസിലിംഗ് ക്ലാസ് നമ്മുടെ മാനേജ്മെന്റിലെ പൂർവ്വ അധ്യാപികയായ ജെസ്സി വർഗീസ് ടീച്ചർ ഓൺലൈൻ നടത്തുകയുണ്ടായി. മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യകത , സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പിരിമുറുക്കങ്ങൾ, ഇവയെല്ലാം എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചാണ് ടീച്ചർ സംസാരിച്ചത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു.
അധ്യാപക ദിനം
അധ്യാപകദിനവുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിലെ പൂർവ അധ്യാപകരെ അവരുടെ വീടുകളിൽ പോയി ആദരിക്കുകയുണ്ടായി.
ഭവന സന്ദർശനം
ജൂലൈ മാസം മുതൽ ശ്രീ റോയി സാറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നത് രക്ഷിതാക്കൾ ഏറെ സ്വാഗതം ചെയ്ത ഒന്നാണ്.
ക്രിസ്തുമസ് നവവത്സരാഘോഷം
ക്രിസ്തുമസ് നവവത്സര പരിപാടികൾ ജനുവരി 4 ന് നടത്തുകയുണ്ടായി. ഏറെ നാളുകൾക്ക് ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാവാസന പുറത്തെടുക്കാൻ ഒരു അവസരം കൂടിയായിരുന്നു പ്രസ്തുത പരിപാടി.
അനുശോചനം
നമ്മുടെ സ്കൂളിൽ ദീർഘനാളായി മകന്റെ പേരിൽ എൻഡോവ്മെന്റ് നൽകുകയും സ്കൂളുകളുമായി എപ്പോഴും സഹകരിച്ചു കൊണ്ടിരുന്ന ശ്രീ. ജോർജ്ജ് ജേക്കബ് നിര്യാണത്തിലുള്ള അനുശോചനം സ്കൂളിന്റെ നാമത്തിൽ അറിയിക്കുന്നു. ഈ സ്കൂളിന്റെ അധ്യാപികയായിരുന്ന ബിൻസി ടീച്ചറെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു.
എൻഡോവ്മെന്റുകൾ
നമ്മുടെ കുട്ടികളിൽ എസ് എസ് എൽ സി പരീക്ഷയിലും മറ്റും മികവ് കരസ്ഥമാക്കുന്നവർക്കും പ്രോത്സാഹനവും, അനുമോദനവും നൽകുന്നതിന് അഭ്യുദയകാംക്ഷികൾ എന്റോവ്മെൻറലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളും , ശുചീകരണം, പതാക ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ എൻസിസി കേഡറ്റ്സ്, അധ്യാപകർ-അനധ്യാപകർ, വിദ്യാർഥികൾ, എന്നിവർ ചേർന്ന് സമുചിതമായി നടത്തുന്നു. ചുമതല എൻ സി സി ചുമതലവഹിക്കുന്ന ജിഷ ജോണി ടീച്ചർ നിർവഹിക്കുന്നു.
ഉപസംഹാരം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിപെട്ട ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട വേളയിൽ ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സർവ്വേശ്വരന്റെ കടാക്ഷം ഏറെയുണ്ടായിരുന്നു. ദൈവത്തോടുള്ള നന്ദി അർപ്പിക്കുന്നു. ഈ കോവിഡ് മഹാമാരി കാലത്ത് ഏറെ ആശങ്കയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയച്ചത്. സ്കൂളിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സർവ്വേശ്വരൻ എല്ലാ കുഞ്ഞുങ്ങളെയും കാത്തു. സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഗവേണിംഗ് ബോർഡ് മെമ്പേഴ്സ് ,മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ബഹുമാനപ്പെട്ട ഡി.ഇ.ഒ സുജാത ടീച്ചർ, ബി.പി ഒ ശ്രീ. പ്രമോദ് സാർ , എ .ഇ .ഒ ഭാമിനി ടീച്ചർ, ഡി ഇ .ഒ ഓഫീസിലെ ഉദ്യോഗസ്ഥർ, പി.ടി.എ പ്രസിഡണ്ട് വന്ദ്യ കെ എം വർഗീസ് കളിക്കൽ അച്ചൻ , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ , രക്ഷാകർത്താക്കൾ, ശതാബ്ദി കമ്മിറ്റി അംഗങ്ങൾ, പൂർവ്വ അധ്യാപകർ വിദ്യാർഥികൾ, സ്കൂൾ ഓഫീസ് സ്റ്റാഫ്, അധ്യാപകർ എന്നിവരോടുള്ള നന്ദി അറിയിച്ചുകൊണ്ട് എല്ലാവരുടെയും സമക്ഷത്തിൽ ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.