കൊറോണ


'കൊറോണ
ചൈനയിൽ നിന്ന് വന്നൊരു വ്യാധി
ആധി കേറ്റുന്നു ഞങ്ങളെയിപ്പോൾ
ലോകം മുഴുവൻ കറങ്ങി കറങ്ങി
രോഗികളാക്കി നീ ഞങ്ങളെയൊക്കെ
ചുമയായി,പനിയായി,ജലദോഷമായി നീ
ഓരോരോ കളികൾ കാട്ടിടുന്നു
ഓരോരോ ജീവനും കയ്യിലെടുത്തു
താണ്ഡവമാടുന്നതെന്നതിനു നീ
എന്തിനീ ക്രൂരത ഞങ്ങളിന്മേൽ
എന്തിനീ ക്രൂരത ലോകത്തിന്മേൽ
പ്രതിരോധിസഈദും നിന്നെ ഞങ്ങൾ
 സർക്കാരിന് ഉത്തരവ് പാലിച്ചുകൊണ്ട്‌
പ്രതിരോധിച്ചീടും നിന്നെ ഞങ്ങൾ
കൈകൾ കഴുകീടും മാസ്കുകൾ വെച്ചീടും
സാമൂഹിക അകലം പാലിച്ചീടും
പേടിക്കില്ല നിന്നെ ഒരിക്കലും
ജാഗ്രതയോടെ പൊരുതീടും ഞങ്ങൾ








 

ദിവ്യ കൃഷ്ണ ആർ
9A എം.എസ് സെമിനാരി ഹൈ സ്കൂൾ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത