സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം.റ്റി.എൽ.പി സ്കൂൾ കുറുങ്ങഴ ഭാഗം ചരിത്രത്താളുകളിലൂടെ.... പുല്ലാട് സെഹിയോൻ ഇടവകയിൽപ്പെട്ട കുറുങ്ങഴഭാഗം പ്രാർത്ഥനയോഗത്തിന്റെ ശ്രമഫലമായി റവ. എ.വി.മത്തായി കശ്ശീശായുടെ നേതൃത്വത്തിൽ പ്രാർത്ഥനയ്ക്കും സണ്ടേസ്കൂളിനുമായി ഒരു കെട്ടിടം സ്ഥാപിച്ചു തുടർന്ന് സമീപ പ്രദേശങ്ങളിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സൗകര്യത്തിനു വേണ്ടി ഇത് ഒരു പ്രൈമറി സ്കൂളായി നടത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചു.ഈ ശ്രമത്തിൽ പരേതന്മാരായ ആറങ്ങാട് ശ്രീ. എ.വി.മത്തായി, കുറുങ്ങഴ ശ്രീ ഫിലിപ്പോസ് യോഹന്നാൻ ,മുത്തേടത്ത് ശ്രീ. ഔസേപ്പ് ഈശോ, പാലത്താനത്ത് ശ്രീ.ചെറിയാൻ കുഞ്ഞൂഞ്ഞ്, ചാലുങ്കൽ ശ്രീ.സി.എൻ.ജോൺ മുതലായവരാണ് വികാരിയോടൊപ്പം പരിശ്രമം നടത്തിയിരുന്നത് .

1098 ഇടവം 7 (1922) ഒന്നാം ക്ലാസോടു കൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 2,3,4,5 എന്നീ ക്ലാസുകളും ആരംഭിച്ചു.

സ്കൂളിനാവശ്യമായ സ്ഥലം ആറങ്ങാട്ട് ശ്രീ.എ.വി.ഫിലിപ്പിൽ നിന്നും വാങ്ങി.സമീപവാസിയായിരുന്ന പരേതനായ വൈദ്യൻ ശ്രീ.എൻ.നാരായണപ്പണിക്കർ ഈ സ്കൂളിൻ്റെ പ്രാരംഭ പ്രവർത്തനം മുതൽ കാര്യമായ സഹായസഹകരണങ്ങളും നേതൃത്വവും നൽകി യിട്ടുണ്.42 വർഷം ശ്രീ .റ്റി.എം ജോൺ ഹെഡ്മാസ്റ്ററായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളിൻ്റെ നാനാവിധമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്. തുടർന്ന് ശ്രീ.റ്റി.ജെ. വർഗീസ്, കെ.കെ.സാറാമ്മ, ശോശാമ്മ, മേരി.പി ജോർജ് ,ശ്രീ.തോമസ്.വി.ഏബ്രഹാം, ശ്രീമതി.കെ.എം.ലീലാമ്മ, ശ്രീമതി. എം .മറിയാമ്മ. ശ്രീമതി. സാറാമ്മരാജൻ ,ശ്രീമതി.റേച്ചൽ മാത്യു, ശ്രീമതി .ഗ്രേസി.എം.എം ,ശ്രീമതി. ശോശാമ്മ സാമുവേൽ എന്നിവർ പ്രഥമ അധ്യാപകരായി ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.ഇവരോടൊപ്പം ധാരാളം ടീച്ചറന്മാരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ ശ്രീമതി. മറിയാമ്മ ചാക്കോ ( റെനി ടീച്ചർ) ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിച്ചു വരുന്നു .സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു എം.റ്റി & ഇ.എ.സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെൻ്റിൻ്റെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു' മാനേജ്മെൻ്റിൽ നിന്നും എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാകുന്നു. LAC പ്രസിഡൻ്റായി പുല്ലാട് സെഹിയോൻ മാർത്തോമ്മ ഇടവ വികാരി Rev .T P സഖറിയ പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.