കൊറോണ തടയാം നമുക്ക്
വീട്ടിൽ തന്നെ ഇരുന്നോളൂ
കൂട്ടംകൂടി നിൽക്കരുത്
ഇരുപത് സെക്കൻഡിൽ കൈ കഴുകൂ
ജാഗ്രതയോടെ നടന്നോളൂ
മാർഗ്ഗ നിർദ്ദേശങ്ങൾ കേട്ടോളൂ
അറുപത് വയസ്സ് കഴിഞ്ഞോര് പുറത്തുപോകാതെ ഇരുന്നോളൂ
(കൊറോണ)
കണ്ണിലും മൂക്കിലും വായനയിലും
കരസ്പർശം ഏൽക്കാതെ ഒഴിവാക്കൂ
ലക്ഷണമുണ്ട് തിരിച്ചറിയാൻ
പനിയും ചുമയും ജലദോഷം
അറിഞ്ഞാൽ പിന്നെ വൈകരുത് ആരോഗ്യകേന്ദ്രത്തിൽ ചെല്ലേണം
ജീവന്റെ വില അറിഞ്ഞോളൂ അതിജീവനത്തിലേക്ക് ചേർന്നോളൂ
(കൊറോണ)
മാരി പടർന്നു മഹാമാരി
ലോകമാകെ ഭീതിയിലായി മാറി
വൈറസ് പടരുന്നത് തടയൂ
മാർഗ്ഗ നിർദ്ദേശം കേട്ട് നടന്നോളൂ
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറക്കൂ
സ്വന്തം ജീവിതം സംരക്ഷിക്കൂ
(കൊറോണ)