എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സുന്ദര പൂന്തോട്ടം

സുന്ദര പൂന്തോട്ടം

പല നിറം കാച്ചിയ പൂക്കളാൽ
മിന്നുന്ന പൂന്തോട്ടം
വർണപ്പകിട്ടേകി ശോഭിതമാം
പൂന്തോട്ടം
മൂളീം പാറിപറന്നും ഓടിയെത്തുന്ന തേനീച്ചക്കൂട്ടം
മഞ്ഞയും ചുവപ്പു നിറമുള്ള ശലഭങ്ങളും
കലപില ചിലച്ചു വരുന്ന പക്ഷികളും
പുല്ലുകളിൽ തണുപ്പേകി മഞ്ഞിൻ കണങ്ങളും
മനോഹര പൊന്നിൻ കുഞ്ഞുകുസുമങ്ങളും
എല്ലാമെല്ലാമായി ഒരു പ്രകൃതി ദൃശൃം
കണ്ണിൽ കാഴ്ചയും മനസ്സിൽ സന്തോഷവും പകരുന്ന ഒരു കൊച്ചു മലർവാടി
ആഹാ! എത്ര മനോഹരം .
 

രാഷിക എസ് കൃഷ്ണൻ
6 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത