അഖില പ്രകാശമാം അക്ഷരം
അക്ഷയ ഖനിയാകും അക്ഷരം
ലക്ഷോപലക്ഷങ്ങളെ ലക്ഷ്യ-
തിലെത്തിക്കും അക്ഷരം.
ഇക്ഷിതിയിൽ ക്ഷരമില്ലാത്തതായ്
എന്തുണ്ട് ,അതാണ് അക്ഷരം.
അക്ഷര മില്ലാത്തൊരി മനുഷ്യർ
പാരിന്നു ശാപം നിശ്ചയം!
സരസ്വതി ക്ഷേത്രത്തിൻ തിരുമുറ്റത്ത്
അക്ഷയ ദീപം തെളിക്കും ഞങ്ങൾ
അക്ഷര മുത്തുകൾ കോർത്തിണക്കി
അക്ഷര മാലകൾ ചാർത്തും ഞങ്ങൾ