വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും ബാലസാഹിത്യകൃതികളും പാഠ്യ-പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി. കുട്ടികളിലെ ഭവനാശേഷിയും വിശകലനശേഷിയും വർധിപ്പിക്കുന്നതിന് ഉതകുന്ന വിധത്തിലാണ് സ്‌കൂൾ ലൈബ്രറി വിഭാവന ചെയ്തിരിക്കുന്നത്.

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകാസ്വാദനം, പുസ്തകനിരൂപണം എന്നിവ തയ്യാറാക്കുക, പ്രശ്നോത്തരി നടത്ത‍ുക എന്നിവ വായനവാരവ‍ുമായി ബന്ധപ്പെട്ട് നടത്തിവരുന്നു.  നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിന് സ്‌കൂൾ ലൈബ്രറി സഹായകമായിത്തീർന്നിട്ടുണ്ട്.