നാം അതിജീവിക്കുക തന്നെ ചെയ്യും
ഇന്ന് ലോകം മുഴുവൻ ലോക്ക് ഡൗണിലാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് 19 എന്ന വൈറസ് ഒട്ടേറെ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് 21 ലക്ഷത്തിലേറെ പേരെ ബാധിച്ചിരിക്കുന്നു.
ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് നമ്മുടെ കേരളത്തിലായിരുന്നു. അതിന് മുൻപേ തന്നെ നമ്മൾ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നു. നമ്മുടെ ആരോഗ്യ സുരക്ഷാ മേഖല ശക്തമാണ് അതിനാൽ കൊറോണയേയും നമ്മൾ നേരിടും .ഇന്ന് സർക്കാരും ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും പോലീസുകാരും നമുക്ക് വേണ്ടി അക്ഷീണ പരിശ്രമം നടത്തുന്നു. ഇത് വരെ കേരളത്തിൽ 387 പേർക്ക് രോഗം ബാധിച്ചു. ആശ്വാസകരമായ കാര്യം അതിൽ 218 പേർ രോഗമുക്തരായി എന്നുള്ളതാണ് .
ഇപ്പോഴും നമ്മൾ ലോക്ക് ഡൗണിലാണ് .ആരോഗ്യ വകുപ്പ് പറയുന്നത് വരെ നാം അങ്ങനെ തന്നെ തുടരേണ്ടതുണ്ട്. വീട്ടിലിരിക്കുന്നതിലൂടെ സമൂഹ വ്യാപനത്തെ നമുക്ക് തടഞ്ഞ് നിർത്താനാവും. അത് പോലെ പരിസ്ഥിതി മലിനീകരണവും കുറഞ്ഞിട്ടുണ്ട്. കൊറോണയെന്ന ഈ മഹാമാരിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. അതിനായി നന്മൾക്കൊരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട് .
ഇപ്പോൾ കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. പക്ഷേ ആ കണക്കുകൾ എപ്പോൾ വേണമെങ്കിലും മാറി മറിയാം .അതിനാൽ ജാഗ്രതയോടെ നമുക്ക് വീട്ടിലിരിക്കാം.
പകർച്ചവ്യാധികളെപ്പോലുള്ള വി പത്തുകളുടെ യഥാർഥ രൂപം ജനങ്ങളിലെത്തിക്കാൻ സമൂഹ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ അവയിലൂടെ അടിസ്ഥാന രഹിതമായ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. അത്തരം സന്ദേശങ്ങൾ ഷെയർ ചെയ്യാതെ അവഗണിക്കുക. കൃത്യമായ കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുക. അത്യാവശ്യത്തിന് മാത്രം വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക്ക് സാനിറ്റൈസർ തുടങ്ങിയ മുൻകരുതലുകളെ ഓർത്തിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
ഇന്ന് ലോകത്തെങ്ങുമുള്ള പട്ടണങ്ങളും തെരുവുകളും ആദ്യമായി നിശബ്ദവും ശൂന്യവുമായിരിക്കുന്നു. ആളുകൾ വീട്ടിൽ തന്നെ ഇരിക്കുന്നു. ഈ പതുങ്ങി നിൽപ്പിനെ പരാജയമായി കാണരുത്. ഇത് വലിയ രു പോരാട്ടമാണ് ലോക നന്മക്കായ് .ഇതിനിടയിൽ ആരോഗ്യ പ്രവർത്തകരെ ആദരിക്കാനും നാം മറന്ന് പോവരുത്. രാഷ്ട്രീയ, മത വിദ്വേഷങ്ങൾ തീർക്കാനുള്ള സമയമല്ലിത് . ഈ മഹാമാരിയെ അതിജീവിക്കുന്നതിന്ന് നാമോരോരുത്തരുടെയും സഹകരണം അനിവാര്യമാണ്. എല്ലാവരും ആദ്യമായിട്ടായിരിക്കും ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നത്. അതിനാൽ ഈ സാഹചര്യത്തിൽ എല്ലാം നാം ക്ഷമാപൂർവ്വം അംഗീകരിക്കണം.
വീട്ടിലിരുന്ന് ഈ ലോക്ക് ഡൗൺ സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്താം. മഹാമാരിയുടെ ചിറകരിയാൻ ഒത്തൊരുമിക്കേണ്ട വേളയാണിത്.അതിൽ പഴുതുകൾ ഉണ്ടാകരുത്. ഓർക്കുക പതറാനുള്ള അവസര മല്ലിത്. നിപ പോലുള്ള മഹാമാരിയെ രണ്ട് തവണ തോൽപ്പിച്ചു. രണ്ട് പ്രളയങ്ങളെയും നാം നേരിട്ടു. ചരിത്രം നമുക്ക് മുതൽകൂട്ടാണ്. കൃത്യമായ ആസൂത്രണത്തിലൂടയും ജനങ്ങളുടെ സഹകരണത്തിലൂടയും കൊറോണയെ നമുക്ക് തുരത്താം .നിരാശയല്ല നിശ്ചയദാർഢൃമാണ് വേണ്ടത്. നാം തീർച്ചയായും ഈ മഹാമാരിയെയും അതിജീവിക്കും ..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|