എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ആർട്‌സ് ക്ലബ്ബ്

കലാപരമായ കഴിവുകൾ വളർത്തുന്നതിനായി ലോക്ക് ഡൌൺ കാലയളവിലും തുടർന്നും ഓൺലൈൻ മത്സരങ്ങളും, മറ്റു പരിശീലനങ്ങളും നൽകി.


ഗ്രാമ സന്ധ്യയിൽ ഇരുമാപ്രമറ്റത്ത് നിറഞ്ഞത് കലാ കൂട്ടായ്മ.

ഇരുമാപ്രമറ്റം: എംഡി സി എം എസ് ഹൈസ്കൂൾ പിടിഎ ആഭിമുഖ്യത്തിൽ ഗ്രാമീണ കലയും സംസ്കാരവും സാഹോദര്യവും വളർത്തുന്നതിനായി വാർഡ് തലത്തിൽ ഒരുക്കിയ ഗ്രാമസന്ധ്യ നവ്യാനുഭവമായി.

             മേലുകാവ് പന്ത്രണ്ടാം വാർഡ് ഗ്രാമ സന്ധ്യ വെള്ളിയാഴ്ച 3 ന് വൈകിട്ട് 5:30ന് ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ ഗ്രാമ സന്ധ്യ ഉദ്ഘാടനം ചെയ്തു. സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ. ലവ്സൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

              വാർഡ് മെമ്പർ ഡെൻസി ബിജു ,പൂർവ്വ വിദ്യാർത്ഥി മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ലിൻ്റാദാനിയേൽ, അദ്ധ്യാപകരായ സൂസൻ വി.ജോർജ്ജ്, റിബേക്ക എം.ഐ, അനു റാണി അഗസ്റ്റിൻ, ജോസഫൈൻ ജോർജ് ,കൂടാതെ അനിൽ പൊട്ടം മുണ്ടയ്ക്കൽ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

                ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ നാടൻപാട്ട്, നൃത്തം, യോഗാ ഡാൻസ് എന്നിവയടങ്ങിയ കുട്ടികളുടെ കലാപരിപാടികളും നാട്ടിലെ കലാകാരന്മാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാവിരുന്നുകളും അവതരിപ്പിക്കപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിനും ഗാനം ആലപിച്ചു.ഇതോടൊപ്പം ആരോഗ്യ, കരിയർ,ബോധവൽക്കരണം,എന്നിവയും നടന്നു.

സ്കൂളിൻ്റെ 75-ാം വാർഷികത്തിൻ്റെ മുന്നോടിയായാണ് ഈ പ്രത്യേക പദ്ധതി. കോവിഡ്

പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പരിപാടിയിൽ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.