ഭയന്നിടില്ല നാം ചെറുത്ത് നിന്നീടും
കൊറോണ എന്ന ഭീകരന്റ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടക്കിടക്ക്
സോപ്പു കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം
ഒറ്റയായി പുറത്തുറങ്ങിയാൽ മാസ്ക്ക് ധരിക്കണം
രോഗമുള്ള ദേശമോ രോഗിയുള്ള ദേശമോ
ഇല്ല നാം അവിടെ സാന്ദ്രാർശനം ഇല്ല
ബസിലേറി ഇല്ല നാം പൊതുഗതാഗത യാത്രകൾ
പരത്തിടില്ല നാം ഗോവിഡിന് ദുഷിച്ച ചീതലുകളെ..
മറ്റൊരാൾക്കും നമ്മുടെ രോഗമെത്തിക്കില്ല ....