തലക്കെട്ട്=പിഴുതെറിഞ്ഞ വൻമരം
പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാനിനക്ക്
പ്രകൃതി തന്ന ശിക്ഷ അതിഭീകരം
മണ്ണിനോടും വിണ്ണിനോടും ക്രുരതകൾകാട്ടിനീ
ദ്രോഹങ്ങൾ പിന്നെയും പിന്നെയും ചെയ്യുന്നു
ധനത്തിന് മീതെ കണ്ണ് ചിമ്മാതെ നീ
വെട്ടിപ്പിടിച്ചതെല്ലാം കൈയ്യടക്കിയില്ലെ
എല്ലാം നശിപ്പിച്ചു കൈയ്യിലാക്കി നീ
ഈ ലോകത്തെ തന്നെ ദുഃഖത്തിലാഴ്‍ത്തി
എന്തിലു മേതിലും അഹങ്കരിച്ച മനുഷ്യന്
ലോകം സമ്മാനിച്ചില്ലേ കൊറോണയെ
മരുന്നൊന്നുമില്ലാത്തൊരാ മഹാമാരിയിൽ
മനുഷ്യന്റെ അഹങ്കാരം ഒന്നുമില്ലാതായി
എന്തിനും അഹങ്കരിച്ച മനുഷ്യന്
ധനമൊന്നുമല്ലെന്ന് ദൈവം ചൂണ്ടിക്കാട്ടി
വൻമരമായൊരെന്റെ ശിഖരങ്ങളെല്ലാം നീ
വെട്ടിമുറിക്കുമ്പോഴും ഞാൻ ക്ഷമിച്ചു
ഇനിയെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാൻ
നീ ശ്രമിക്ക് , നീ ശ്രമിക്ക്
പ്രകൃതി തൻ സൗന്ദര്യാംശങ്ങളായ
മലകളേം പുഴകളേം കുള ങ്ങളേം കൊന്നാഴുക്കി
എന്തിനുവേണ്ടി വൻമരമായൊരെന്നെ നീ
പിഴുതെറിയുന്നു , എന്തിനു പിഴുതെറിയുന്നു .