. അക്ഷരവൃക്ഷം

സ്കൂളിലെ വിദ്യാത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ആണ് ഇവടെ പ്രദർശിപ്പിച്ചത്.

പൂമ്പാറ്റ

                               
പൂവുകൾ തോറും പാറി നടക്കും

കുഞ്ഞി പൂമ്പറ്റേ,,,,,,

നിൻ വർണ്ണ ചിറക്കിൽ

സ്വർണ്ണം പൂശി മിനുക്കിയതാരാണ്?

പൂവിൻ മധുരം നുകരും നേരം

പൂക്കൾ നൽകിയതോ

വാനം മുട്ടെ പറക്കും നേരം

മേഘം നൽകിയതോ


-ആയിഷ ലുബാബ

മഴക്കാലം


ഒരു ദിവസം ഞാൻ എഴുന്നേറ്റപ്പോൾ കഠിനമായ മഴ ആയിരുന്നു. തണുപ്പും കൂടുതലായിരുന്നു . തോട്ടിലൂടെ മീനുകൾ തുള്ളിച്ചടി പോകുന്നു. ആ കാഴച്ച എനിക്ക് വളരെ ഇഷ്ടമായി. ഞാനും എന്റെ കൊച്ചനിയനും മീൻ പിടിക്കാൻ പോയി. ഞങ്ങൾക്ക് കുറെ മീൻ കിട്ടുകയും ഞങ്ങൾ അതിനെ കുപ്പിയിൽ ഇടുകയും ചെയ്തു. എന്നിട്ട് ഞങ്ങൾ ഒരു ചൂട് ചായ കുടിച് അവയെ കണ്ട് ഇരുന്നു. എന്നിട്ട് മഴയിൽ കളിക്കാൻ ഞങ്ങൾ രണ്ട് പേരും പോയി. എന്റെ അമ്മ എന്നെ വിളിക്കുമായിരുന്നു. മഴയത്ത് കളിച്ചാൽ പനി പിടിക്കും അതിനാൽ ഞങ്ങളോട് അകത്തു കേറാൻ പറയുമായിരുന്നു.

                -ഫാത്തിമ നൗഷിൻ

അമ്മ


എന്ത് നല്ലൊരമ്മ എന്റെ സ്വന്തം അമ്മ

എന്നെ പെറ്റ് വളർത്തിയ എന്റെ സ്വന്തം അമ്മ

ചോറ് തരും അമ്മ

ഉമ്മ തരും അമ്മ

എന്ത് നല്ലൊരമ്മ

എന്റെ സ്വന്തം അമ്മ

നല്ല നല്ലൊരമ്മ നല്ല നല്ലൊരമ്മ

എന്റെ സ്വന്തം അമ്മ

നല്ല നല്ലൊരമ്മ എന്റെ സ്വന്തം അമ്മ

      - നാഷ നസ്മീൻ

പൂമ്പാറ്റ

പൂവുകൾ തോറും പാറിനടക്കും

വർണ്ണ ചിറകിൽ പാറി നടക്കും

നമ്മുടെ കുഞ്ഞി പൂമ്പാറ്റ

പാട്ടും പാടി നൃത്തം ചെയ്ത്

പാറി നടക്കും പൂമ്പാറ്റ

പൂകളിൽ നിന്ന് തേൻ കുടിച്ച്

പാറി നടക്കും പൂമ്പാറ്റ

കുട്ടികളെല്ലാം നോക്കി നിൽക്കും

നമ്മുടെ സ്വന്തം പൂമ്പാറ്റ

നമ്മുടെ കുഞ്ഞി പൂമ്പാറ്റ

     ഐഷ ലുബാബ