തുരത്താം.. കൊറോണയെ ..
നമ്മുടെ നാടിനെ ഇന്ന് വളരെ അധികം ഗുരുതരമായി ബാധിച്ചിരിക്കുന്ന ഒരു വിഷയമാണ് കോറോണ. നമുക്ക് എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കാൻ കഴിയുന്നത്?നമ്മൾ ആദ്യം വ്യക്തി ശുചിത്വം, സമൂഹ ശുചിത്വം എന്നിവ പാലിക്കേണ്ടതുണ്ട് .എന്താണ് വ്യക്തി ശുചിത്വം?താനും തന്റെ പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക . അതുപോലെതന്നെ നമ്മൾ സമൂഹത്തിന് വളരെയധികം ദോഷം നമ്മൾ സമ്മാനിക്കുന്നു .എന്തിനാണ് നമ്മൾ നമ്മുടെ സുന്ദരമായ പ്രകൃതിയെ ചെയ്തു കൊണ്ടിരിക്കുന്നത്?നമ്മൾ മാലിന്യങ്ങൾ പുഴയിലും നദികളിലും തള്ളുന്നു .മാത്രമല്ല , ഫാക്ടറികളിൽ നിന്ന് തള്ളി വിടുന്ന നമ്മുടെ വായു മലിനമാക്കുന്നു . ഇത് പോലെ നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് .ഇത്രയും പോരെ നമുക്ക് മാറാ രോഗങ്ങൾ വരാൻ !!
ഈ മഹാവിപത്തിനെതിരെ നമുക്ക് പ്രതിരോധിക്കാൻ മറ്റൊന്നും വേണ്ട . നമ്മുടെ സർക്കാർ പറയുന്നതു നമ്മൾ അനുസരിച്ചാൽ മാത്രം മതി .
- പുറത്തേക്ക് ഇറങ്ങാതിരിക്കുക .അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തു ഇറങ്ങുക .
- അഥവാ ഇറങ്ങിയാൽ തന്നെ മാസ്ക് ധരിക്കുക .
- അഞ്ചു മിനിട്ടു കൂടുംതോറും സോപ്പ് ഉപയോഗിചു കൈകൾ കഴുകുക .
- വിദേശത്തു നിന്ന് വന്നവരുമായി സമ്പർക്കം പുലർത്താതിരിക്കുക .
- ചുമയോ ,പനിയോ ,ശ്വാസതടസ്സമോ ഉള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക .
നമുക്ക് തുരത്താം ഒറ്റക്കെട്ടായി ,തുരത്താം കൊറോണയെ .........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|