എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിമുക്തി ക്ലബ്ബ്
2025-26
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം
9 ,10 ക്ലാസുകളിലെ പ്രതിനിധികളെ ചേർത്ത് വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഘം രൂപീകരിച്ചു. സ്‌കൂളിനകത്തും പുറത്തുമായുള്ള ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സമീപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളുടെ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, അധ്യാപകനും യോദ്ധാവുമായ ശ്രീ. അജേഷ് എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം-ഫേസ്‍ബുക്ക് ലിങ്ക്
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിനും ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. റാണിമോൾ ആണ് പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുത്തത്.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിമുക്തി ക്ലബ് നേതൃത്വം നൽകി .
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ്
ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും കഴിഞ്ഞു.
ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ
ലഹരി വിരുദ്ധ ദിനാചാരണം - ബോധവത്ക്കരണ ക്ലാസ്
ലഹരി വിരുദ്ധ ദിനാചാരണം - പ്രതിജ്ഞ
ലഹരിവിരുദ്ധ ദിനാചാരണം - ലഹരി വിരുദ്ധ പ്രതിജ്ഞ ബോർഡ്
ലഹരി വിരുദ്ധ പ്രതിജ്ഞ ഉൾപ്പെടുന്ന ഒരു പ്രതിജ്ഞ ബോർഡ് തയ്യാറാക്കി അതിൽ ഉൾപ്പെട്ട പ്രതിജ്ഞ വാചകം ചൊല്ലി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒപ്പുവച്ചു.
[https://www.facebook.com/maryimmaculate.poomkavu/posts/pfbid02HjpRmd5q6agQjDimSE9UkBoRX1Sdt17aN1t4fB8QUyUj5N9CFy41aMQ5jJijfTZ6l ലഹരിവിരുദ്ധ ദിനാചാരണം - ലഹരി വിരുദ്ധ പ്രതിജ്ഞ ബോർഡ് -ഫേസ്‍ബുക്ക് ലിങ്ക്
ലഹരിവിരുദ്ധ ദിനാചാരണം -പ്രതീകാത്മക ലഹരി നശീകരണം
ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ്
ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലെയ്ക്കും സമൂഹത്തിലേക്കും വളരെ പെട്ടെന്ന് കടന്നു ചെല്ലാൻ സഹായിക്കുന്ന ഫ്‌ളാഷ് മോബ് തയ്യറാക്കി കുട്ടികൾ അവതരിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കൂടി ഈ ഫ്ലാഷ് മോബ് പ്രയോജനപ്പെട്ടു.വിമുക്തി ക്ലബും നല്ലപാഠം ക്ലബ്ബും സംയുക്തമായിട്ടാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.
ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ് -വീഡിയോ ലിങ്ക്
ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ്-ഫേസ്‍ബുക്ക് ലിങ്ക്
ലഹരിക്കെതിരെ ചിത്രരചന
ലഹരിക്കെതിരെ സൂംബ ഡാൻസ്
ശാരീരികക്ഷമത എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇന്ന് വിവിധ തരത്തിലുള്ള വ്യായാമ രീതികൾ നമുക്കായി ലഭ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിത്തീർന്ന ഒന്നാണ് സുംബ . ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു മികച്ച ഡാൻസ് വ്യായാമമാണിത്. ഡാൻസ് വ്യായാമം ആയതിനാൽ തന്നെ കുട്ടികൾ ഒരുപാട് ആസ്വദിച്ചുകൊണ്ടാണ് സുംബ ചെയ്തത്. കുട്ടികൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും ലഹരി ഉപയോഗം പോലുള്ള ആപത്തുകളെ അതുവഴി തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂംബ ഡാൻസ് അവതരിപ്പിച്ചത്.വിമുക്തി ക്ലബും സ്പോർട്സ് ക്ലബ്ബും സംയുക്തമായിട്ടാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.