മാത്‍സ് ക്ലബ് രൂപീകരണം

2023 -24 അധ്യയന വർഷത്തെ മാത്‍സ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീ. രാകേഷ് ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാത്‍സ് അധ്യാപകരായ ശ്രീമതി. ഷെറിൻ, ശ്രീമതി. ട്രീസ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾ ഗണിത ശാസ്ത്രമേള

സ്കൂൾ തല ഗണിത ശാസ്ത്രമേള ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, സിംഗിൾ പ്രോജക്ട് , ഗ്രൂപ്പ് പ്രോജക്ട് തുടങ്ങി 11 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. സ്കൂൾ തലത്തിൽ നിന്നുള്ള വിജയികളെ സബ്ജില്ലാതലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മറ്റുസാരിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തു.

സ്കൂൾ ഗണിത ശാസ്ത്രമേള-വീഡിയോ ലിങ്ക്

ഗണിതശാസ്ത്രമേള സബ്ജില്ലാതലം

ഗണിത ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ പൗർണമി ആർ, ജ്യോമെട്രിക്കൽ ചാർട്ടിൽ ദേവശ്രീ എം, അതർ ചാർട്ടിൽ സ്റ്റീന ജെ, സ്റ്റിൽ മോഡലിൽ മോഹിത് കൃഷ്ണ, അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഹെയിൻസ് സിനോധും, പസിൽ വിഭാഗത്തിൽ അംന എ അൻസാരിയും, സിംഗിൾ പ്രൊജക്ടിൽ എയ്ഞ്ചൽ മേരി ജോസി, ഗ്രൂപ്പ് പ്രോജക്ട് വിഭാഗത്തിൽ ഗോപു കൃഷ്ണൻ എം. കെ,ദിയ മരിയ എന്നിവരും മാത്‍സ് ക്വിസിൽ ആദർശ് കെ എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗെയിംസിൽ ജിയോ മാത്യു രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ എയ്ഞ്ചൽ മേരി മൂന്നാം സ്ഥാനവും നേടി. 50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.