കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവർത്തകനുമാണ് എം.എ. ബേബി. കൊല്ലം പ്രാക്കുളം സ്വദേശിയായ ഇദ്ദേഹം, 2006 മേയ്‌ 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

ജീവിതരേഖ

1954 ഏപ്രിൽ 5 നു ജനിച്ചു. അദ്ധ്യാപകനായിരുന്ന കുന്നത്ത്‌ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ. പ്രാക്കുളം എൻ.എസ്‌.എസ്‌. ഹൈസ്കൂൾ, കൊല്ലം എസ്‌.എൻ.കോളജ്‌ എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം. കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]


അവലംബം

ഫലകം:RL

"https://schoolwiki.in/index.php?title=എം.എ._ബേബി&oldid=1836734" എന്ന താളിൽനിന്ന് ശേഖരിച്ചത്