കൊറോണയെന്ന മൂന്നക്ഷരം
കൊന്നൊടുക്കി ലക്ഷങ്ങൾ
ഇനിയും തുടരാൻ പാടില്ല
തടയണം നമ്മൾക്കൊന്നായി
കുട്ടികളായ നമ്മൾക്ക്
ചെയ്യാം പലവിധ കാര്യങ്ങൾ
പുറത്തിറങ്ങി നടക്കില്ല
പുറത്തെ കളികൾ പാടില്ല
കയ്യും മുഖവും ഇടക്കിടെ
സോപ്പു കൊണ്ടു കഴുകണം
അതൊക്കെ ചെയ്തു മുന്നേറി
മഹാവിപത്തിനെതടയണം നാം
നല്ലൊരു നാളെ പുലരാനായി
നല്ല തു മാത്രം ചെയ്യുക നാം