വൃത്തിയോടെ....
അപ്പുക്കുട്ടന് രോഗം വന്നു
കലശലായ വയറുവേദനയും
സഹിക്കവയ്യാ-ഓടിയവൻ ആശുപത്രി മുറിയിലേക്ക്
ഡോക്ടർ വന്നു പരിശോധിച്ചു
കണ്ടെത്തി പല അണുക്കളെ
ഡോക്ടർ കൊടുത്തു മരുന്നുകളും ഗുളികകളും പിന്നെ സൂചിക്കുത്തും
കൂട്ടുകാരെ കൂട്ടുകാരെ കൈകഴുകാതെ ഉണ്ണരുതെ
മണ്ണിലുരുണ്ടു കളിക്കരുതെ
പിന്നെ വൃത്തിയോടെ വിലസണമേ
വന്നീടും പല രോഗങ്ങൾ
മാറാതെ ചില വ്യാധികളും
അകറ്റീടാം നമുക്കൊന്നായ്
വിലസീടാം വൃത്തിയായി