സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെടുത്തുകയും മുസ്ലീംങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീ ചാലിയത്ത് ഇമ്പിച്ചി ഹാജിയുടേയും പൗര പ്രമുഖരുടേയും നേതൃത്വത്തിൽ ഈ മേഖലയിൽ സ്ഥാപിക്കപ്പെട്ട പ്രശസ്തമായ വിദ്യാലയങ്ങളിൽ ഒന്നാണ് ന്യൂമാഹി എം.എം ഹയർ സെക്കന്ററി സ്കൂൾ .

1935 ലാണ് സ്കൂൾ സ്ഥാപിക്കുന്നത്. അക്കാലത്ത് സിലോണിലും മറ്റും പോയിരുന്ന ത്യാഗമനോഭാവമുള്ള നിരവധി പേരുടെ സഹായത്താലാണ് സ്കൂൾ കെട്ടിടം പണിതത്. കല്ലാപ്പള്ളി ശൈഖ്  മയ്യലവിയ്യ ശൈഖിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

1942ലാണ് ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നത്. ശ്രീ ഒ. അബ്ദുൾ അസീസ് ആണ് നിലവിൽ ഹെഡ് മാസ്റ്റർ .2010 ൽ ഹയർ സെക്കന്റി സ്കൂളായി ഉയർത്തി.കെ.പി റീത്തയാണ് നിലവിലെ പ്രിൻസിപ്പാൾ .

പ്രഗല്ഭരും പ്രശസ്തരുമായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനമാണ്. ശ്രീ പി എം ദേവൻ, മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ , ഒളിമ്പ്യൻ അബ്ദുൾ റഹിമാൻ , ശ്രീ കെ.എം സൂപ്പി എന്നിവർ ഇവരിൽ ചിലർ മാത്രം.ന്യൂ മാഹി മലയാള കലാഗ്രാമത്തിന്റെ സാന്നിദ്ധ്യം പ്രദേശത്തിന് സാംസ്ക്കാരികമായ ഉണർവ്വ് നൽകുന്നു.